ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

പരുത്തി ഉത്പാദനം 14 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 14 വര്‍ഷത്തെ കുറവ് പരുത്തി ഉത്പാദനം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രതീക്ഷിക്കുകയാണ് ഇന്ത്യ. മാത്രമല്ല ആഭ്യന്തര ഡിമാന്റ് നിവര്‍ത്തിക്കാന്‍ ആവശ്യമുള്ള പരുത്തി 2022-23 ല്‍ ഉത്പാദിപ്പിക്കാനാകില്ല. ഇതോടെ
സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്ന നടപ്പ് വിപണന വര്‍ഷത്തില്‍ കയറ്റുമതി കുറയും.

ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരായതിനാല്‍ ഇന്ത്യ കയറ്റുമതി കുറയ്ക്കുന്നത് ആഗോളവിലയെ ബാധിക്കും. ഉത്പാദനത്തിലെ കുറവ് അഭ്യന്തര വില ഉയര്‍ത്തുമെന്നും ടെക്‌സ്റ്റൈല്‍ കമ്പനികളുടെ മാര്‍ജിന്‍ ഇടിയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

3.2 ബേല്‍ ഉത്പാദനക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മൊത്തം ആഭ്യന്തര ഉത്പാദനം 31.3 ദശലക്ഷം ബേലുകളില്‍ നിന്ന് 30.3 ദശലക്ഷം ബേലായി കുറയും. ഉപഭോഗം 2.2 ശതമാനം ഇടിഞ്ഞ് 31.1 ദശലക്ഷം ബേലിന്റേതാകും.

കോട്ടണ്‍ സ്‌റ്റോക്ക് 1.4 ദശലക്ഷം ബേലായി കുറയും.മൂന്ന് ദശബാദ്‌ത്തെ കുറവ് കരുതല്‍. കയറ്റുമതി 4.3 മില്യണില്‍ നിന്നും 2.5 മില്യണ്‍ ബേലായി കുറയുമെന്നും കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐ) പ്രസ്താവനയില്‍ പറഞ്ഞു.

X
Top