എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നു

ന്യൂഡൽഹി: രാജ്യത്തെ പരുത്തി സംഭരണം റെക്കോഡിലേക്കെന്ന് കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ. 2025-2026 നടപ്പ് വിപണന സീസണില്‍ സിസിഐ മിനിമം താങ്ങുവിലയ്ക്ക് സംഭരിച്ച പരുത്തിയുടെ അളവ് 104 ലക്ഷം ബെയ്‌ലുകള്‍ കടന്നു. 2024-2025 വിപണന സീസണില്‍ ഇത് 100.16 ലക്ഷം ബെയ്‌ലുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനയാണ് ഈ വര്‍ഷത്തെ പരുത്തി സംഭരണത്തില്‍ ഉണ്ടായത്.

എറ്റവും കൂടുതല്‍ പരുത്തി സംഭരിച്ച സംസ്ഥാനങ്ങളില്‍ തെലങ്കാനയാണ് ഒന്നാംസ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
പരുത്തി സംഭരണം അവസാനഘട്ടത്തിലാണ്. മാര്‍ച്ച് 13-ഓടെ സംഭരണം പൂര്‍ത്തിയാകുമെന്നും നിലവില്‍ 104.01 ലക്ഷം ബെയിലുകള്‍ സംഭരിച്ചു കഴിഞ്ഞതായും കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ലളിത് കുമാര്‍ ഗുപ്ത വ്യക്തമാക്കി.

കൂടാതെ, ഈ സീസണിലെ വിളവെടുപ്പില്‍ നിന്ന് 17.50 ലക്ഷം ബെയ്‌ലുകള്‍ സിസിഐ ഇതിനോടകം വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു. 2019-20 വിപണന സീസണിലാണ് 1.05 കോടി ബെയിലുകളുടെ റെക്കോര്‍ഡ് സംഭരണം നടന്നത്. അതിനുശേഷം സിസിഐ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ പരുത്തി സംഭരണമാണിത്.

2025-2026 സീസണില്‍, പരുത്തി ഉല്‍പാദനം 170 കിലോഗ്രാം വീതമുള്ള 290.91 ലക്ഷം ബെയ്‌ലുകളായിരിക്കാം എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 297.24 ലക്ഷത്തിന്റെ ഉല്പാദനം നടന്നിരുന്നു. മഴക്കെടുതിയും കൃഷിഭൂമിയുടെ കുറവും കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉല്പാദനം കുറയുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ പ്രവചനം.

അതേസമയം മഹാരാഷ്ട്രയിലും തെലങ്കാനയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉല്‍പ്പാദനം നടന്നതിനെ തുടര്‍ന്ന്, 2025-26 വര്‍ഷത്തെ പരുത്തി ഉല്‍പ്പാദന കണക്കുകളില്‍ കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മാറ്റം വരുത്തി.

മുന്‍പ് കണക്കാക്കിയതിനേക്കാള്‍ 2.5 ശതമാനത്തിന്റെ (7.5 ലക്ഷം ബെയ്ല്‍) വര്‍ധനവോടെ ആകെ ഉല്‍പ്പാദനം 317 ലക്ഷം ബെയ്‌ലുകളായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം 50 ലക്ഷം ബെയ്ലുകളുടെ റെക്കോര്‍ഡ് ഇറക്കുമതി നടന്നതിനാല്‍, സീസണ്‍ അവസാനിക്കുമ്പോള്‍ 122.59 ലക്ഷം ബെയ്ലുകളുടെ മിച്ചമുണ്ടാകുമെന്ന് CAI പ്രവചിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം കൂടുതലാണ്.

X
Top