ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

നികുതി ഇളവിനുള്ള പുതുക്കിയ സൂചിക പുറത്തുവിട്ടു

ന്യൂഡൽഹി: ദീര്ഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇന്ഫ്ളാഷന് ഇന്ഡക്സ്-സിഐഐ) കേന്ദ്ര സര്ക്കാര് പുറത്തുവിട്ടു.

2023-24 സാമ്പത്തികവര്ഷത്തെ സൂചിക 348 ആണ്. മുന് വര്ഷത്തെ സിഐഐ 331 ആയിരുന്നു. 2021-22ലേതാകട്ടെ 317ഉം. ദീര്ഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്.

കാലകാലങ്ങളില് പണപ്പെരുപ്പ നിരക്കുകള് വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകള് പരിഷ്കരിക്കുന്നത്.

വസ്തു, സ്വര്ണം, ഡെറ്റ് മ്യൂച്വല് ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. നിശ്ചിതവര്ഷത്തില് കൂടുതല് കാലം കൈവശംവെച്ചശേഷം വില്പന നടത്തുമ്പോള് ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്.

2023 ഏപ്രില് ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2024-25 അസ്സസ്മെന്റ് വര്ഷത്തേയ്ക്കും തുടര്ന്നുള്ള വര്ഷങ്ങള്ക്കും ഇത് പ്രയോജനപ്പെടുത്താം.

സൂചികയെക്കുറിച്ച് അറിയാം

ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്.

ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷം രൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല.

അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്.

X
Top