ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കോർപ്പറേറ്റ് നികുതി സമാഹരണം 34% ഉയർന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് ആശ്വാസംപകർന്ന് നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ കോർപ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം ഉയർന്നു. നികുതിഘടന ലളിതമാക്കിയതും നികുതി കുറച്ചതുമാണ് നേട്ടമായതെന്ന് ആദായ നികുതിവകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞവർഷത്തെ (2021-22) മൊത്തം കോർപ്പറേറ്റ് നികുതിവരുമാനം 7.23 ലക്ഷം കോടി രൂപയാണ്. 2020-21ലേക്കാൾ 58 ശതമാനമാണ് വർദ്ധന. കൊവിഡിന് മുമ്പത്തെ (2018-19) അപേക്ഷിച്ച് ഒമ്പത് ശതമാനവും അധികമാണിത്. 50 കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള കമ്പനികളാണ് കഴിഞ്ഞവർഷത്തെ മൊത്തം നികുതി വരുമാനത്തിൽ 78 ശതമാനവും സംഭാവന ചെയ്‌തത്.

നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഉപഭോക്തൃവിപണിക്ക് കരുത്തേകാനുമായി 2019 സെപ്‌തംബറിൽ കേന്ദ്രസർക്കാർ നിബന്ധനകൾക്ക് വിധേയമായി കോർപ്പറേറ്റ് നികുതി നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 22 ശതമാനമായും പുതിയ കമ്പനികൾക്ക് 15 ശതമാനമായും കുറച്ചിരുന്നു.

നടപ്പുവർഷം ഏപ്രിൽ-ജൂലായിൽ കേന്ദ്രസർക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം മുൻവർഷത്തെ സമാനകാലയളവിലെ 2.33 ലക്ഷം കോടി രൂപയിൽ നിന്ന് 45 ശതമാനം ഉയർന്ന് 3.39 ലക്ഷം കോടി രൂപയായി. മൊത്തം പ്രത്യക്ഷ നികുതി വരുമാനം 2.64 ലക്ഷം കോടി രൂപയിൽ നിന്ന് 3.69 ലക്ഷം കോടി രൂപയിലുമെത്തി; വർദ്ധന 40 ശതമാനം. നടപ്പുവർഷം പ്രത്യക്ഷ നികുതി വരുമാനമായി കേന്ദ്രം ലക്ഷ്യമിടുന്നത് 14.20 ലക്ഷം കോടി രൂപയാണ്.

പ്രത്യക്ഷ,​ പരോക്ഷ നികുതികൾ ചേർത്ത് ഈവർഷത്തെ മൊത്തം നികുതി വരുമാനലക്ഷ്യം 27.58 ലക്ഷം കോടി രൂപയും. മുൻവർഷത്തെ ലക്ഷ്യമായിരുന്ന 25.16 ലക്ഷം കോടി രൂപയേക്കാൾ 9.6 ശതമാനം അധികമാണിത്. അതേസമയം,​ കഴിഞ്ഞവർഷം ലക്ഷ്യം മറികടന്ന് 27.1 ലക്ഷം കോടി രൂപ കേന്ദ്രം നേടിയിരുന്നു.

വരുമാനക്കുതിപ്പ്
 2021-22ൽ കേന്ദ്രം നേടിയ കോർപ്പറേറ്റ് നികുതി വരുമാനം : ₹7.23 ലക്ഷം കോടി
 2020-21നേക്കാൾ വളർച്ച 58 ശതമാനം.

X
Top