ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍ക്കറ്റിലെ വ്യാപാര അളവ് മാര്‍ച്ചില്‍ 12 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ പ്രകാരം കോര്‍പ്പറേറ്റ് ഡെബ്റ്റ് മാര്‍ക്കറ്റിലെ വ്യാപാരങ്ങളുടെ സെറ്റില്‍മെന്റ് 2023 മാര്‍ച്ചില്‍ 12 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1.73 ലക്ഷം കോടി രൂപയിലെത്തി. കോര്‍പ്പറേറ്റ് ബോണ്ടുകളുടെ ഉയര്‍ന്ന ഇഷ്യു, മാര്‍ക്ക്-ടു-മാര്‍ക്കറ്റ് (എംടിഎം) ആവശ്യത്തിനായി വ്യാപാരികളും നിക്ഷേപകരും ലാഭ ബുക്കിംഗ് നടത്തിയത് എന്നിവയാണ് കാരണങ്ങള്‍. ആസ്തികളും ബാധ്യതകളും പോലുള്ള ഹോള്‍ഡിംഗുകളുടെ ന്യായമായ മൂല്യം അളക്കുന്ന ഒരു രീതിയെയാണ് എംടിഎം.

സെബി ഡാറ്റ അനുസരിച്ച്, ഈ വര്‍ഷം മാര്‍ച്ചില്‍ തീര്‍പ്പാക്കിയ ട്രേഡുകളുടെ മൂല്യം 1.73 ലക്ഷം കോടി രൂപയാണ്. 2022 മാര്‍ച്ചില്‍ ഇത് 2.11 ലക്ഷം കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ ബിഎസ്ഇയിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലും (എന്‍എസ്ഇ) നടന്ന ഏകീകൃത മൊത്തം ട്രേഡുകളുടെ എണ്ണം 25,706 ആയിരുന്നു.

തൊട്ടുമുന്‍മാസത്തെ ട്രേഡുകളുടെ എണ്ണം 17,175.സെബിയുടെ കണക്കുകള്‍ പ്രകാരം, 2023 ഫെബ്രുവരിയിലെ 74,752.78 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 മാര്‍ച്ചില്‍ 91,958.29 കോടി രൂപയുടെ കോര്‍പ്പറേറ്റ് ബോണ്ടുകള്‍ വിതരണം ചെയ്തു.2022-23 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് ബോണ്ടുകളുടെ വിതരണം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 8.25 ലക്ഷം കോടി രൂപയാണ്.

മിക്ക കമ്പനികളും ബാങ്കുകളും വരുമാനം വര്‍ദ്ധിക്കാന്‍ ഫണ്ട് സമാഹരിച്ചതാണ് കാരണം. കൂടുതല്‍ നിരക്ക് വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നതിനാലാണ് മുന്‍കൂര്‍ ഫണ്ട് സമാഹരണം നടത്തിയത്. ആഗോളതലത്തില്‍ വിപണിയിലെ ചാഞ്ചാട്ടവും കര്‍ശനമായ ധനനയങ്ങളും കണക്കിലെടുത്ത് വിദേശ ബോണ്ട് ഇഷ്യൂകള്‍ മിതമായി.

പ്രൈം ഡാറ്റാബേസ് സമാഹരിച്ച കണക്കുകള്‍ പ്രകാരം, കമ്പനികളും ബാങ്കുകളും 2023 സാമ്പത്തിക വര്‍ഷത്തില്‍ 8.25 ലക്ഷം കോടി രൂപ സമാഹരിച്ചു.

X
Top