തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

പ്രധാന മേഖലകള്‍ ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് കുറഞ്ഞ വളര്‍ച്ചാ നിരക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ എട്ട് പ്രധാന മേഖലകളുടെ വളര്‍ച്ച ഓഗസ്റ്റില്‍ 3.3 ശതമാനമായി ചുരുങ്ങി. എന്നാല്‍ എട്ടിലെ ആറ് മേഖലകളില്‍ ഉത്പാദനം കൂടിയിട്ടുണ്ട്. ജൂലൈയില്‍ ഈ മേഖലകള്‍ 4.5 ശതമാനം വളര്‍ച്ച കുറിച്ചിരുന്നു.

ഓഗസ്റ്റില്‍ കല്‍ക്കരി ഉല്‍പ്പാദനം 7.6 ശതമാനവും വൈദ്യുതി ഉല്‍പ്പാദനം 0.9 ശതമാനവും റിഫൈനറി ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം 7 ശതമാനവും വളം 11.9 ശതമാനവും കൂടിയപ്പോള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 3.3 ശതമാനവും പ്രകൃതി വാതക ഉല്‍പ്പാദനം 0.9 ശതമാനവും കുറയുകയായിരുന്നു. സിമന്റ്, സ്റ്റീല്‍ ഉത്പാദനം യഥാക്രമം 1.8 ശതമാനം, 2.2 ശതമാനം എന്നിങ്ങനെ ഉയര്‍ന്നിട്ടുണ്ട്.

ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എട്ട് മേഖലകളുടെ വളര്‍ച്ചാ നിരക്ക് 9.8 ശതമാനമാണ്. അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണെങ്കിലും ആഗോള മാന്ദ്യഭീതി, റഷ്യ-ഉക്രൈന്‍ യുദ്ധം, നിരക്ക് വര്‍ദ്ധന എന്നീ ഭൗമ രാഷ്ട്രീയ ഘടകങ്ങള്‍ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വാണിജ്യമന്ത്രാലയം വിലയിരുത്തുന്നു. മെയ് മുതലുള്ള നിരക്ക് വര്‍ദ്ധന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടരുമെന്നുതന്നെയാണ് കണക്കുകൂട്ടേണ്ടത്.

മാത്രമല്ല, മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 7 ശതമാനമായി കുറയ്ക്കാനും ആര്‍ബിഐ തയ്യാറായിട്ടുണ്ട്. അതേസമയം ഏപ്രില്‍ – ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ച 13.5 ശതമാനമായി വളര്‍ന്നത് ശുഭസൂചനയാണ്. മുന്‍ പാദത്തിലെ വളര്‍ച്ച 4.1 ശതമാനം മാത്രമായിരുന്നു, വാണിജ്യ മന്ത്രാലയം വിലയിരുത്തി.

X
Top