അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് കോര്‍ സയന്റിഫിക്

ന്യൂയോര്‍ക്ക്: എഫ്ടിഎക്‌സിന്റെ ചുവടുപിടിച്ച് യു.എസ് ആസ്ഥാനമായ കോര്‍ സയന്റിഫിക് ക്രിപ്‌റ്റോ മൈനര്‍ പാപ്പരായി. കമ്പനി പാപ്പരത്വ സംരക്ഷത്തിനായി അപേക്ഷിച്ചിട്ടുണ്ട്. പ്രമുഖ പൊതു ക്രിപ്‌റ്റോമൈനിംഗ് സ്ഥാപനമാണ് കോര്‍ സയന്റിഫിക്.

ഫണ്ട് വകമാറ്റി ചെലവഴിച്ചതിന് എഫ്ടിഎക്‌സ് എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡ് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരുന്നു. കനത്ത നഷ്ടമാണ് എഫ്ടിഎക്‌സ് തകര്‍ച്ച നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

ക്രിപ്‌റ്റോകറന്‍സികളെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിരുന്നു 2022. ടെറ ടോക്കണുകളുടെ തകര്‍ച്ച, ത്രീ ആരോസ് ക്യാപിറ്റലിന്റെ ലിക്വിഡേഷന്‍, സെല്‍ഷ്യസ് നെറ്റ്വര്‍ക്ക്, എഫ്ടിഎക്സ്, വോയേജര്‍ ഡിജിറ്റല്‍ തുടങ്ങിയ എക്സ്ചേഞ്ചുകളുടെ പാപ്പരത്വം എന്നിവ ക്രിപ്‌റ്റോവിപണിയെ തകര്‍ച്ചയിലേയ്ക്ക് നയിച്ചു.

കോര്‍ സയിന്റിഫിക് സെപ്തംബറിലവസാനിച്ച പാദത്തില്‍ വരുമാനം 164 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 118 ശതമാനം വര്‍ധനവാണിത്. എന്നാല്‍ തകര്‍ച്ച പുറം ലോകമറിഞ്ഞതോടെ ഓഹരി 19 ശതമാനം ഇടിവ് നേരിട്ടു.

X
Top