കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഭക്ഷ്യ എണ്ണ ഇറക്കുമതി റെക്കോഡ് ഉയരത്തിൽ

ഹൈദരാബാദ്: ഓഗസ്റ്റിൽ ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി 5% ഉയർന്ന് 1.85 ദശലക്ഷം ടണ്‍ എന്ന റെക്കോഡ് തലത്തിലേക്ക് എത്തിയെന്ന് വിലയിരുത്തല്‍.

വരാനിരിക്കുന്ന ഉത്സവങ്ങൾക്ക് സജ്ജമായിരിക്കുന്നതിന് റിഫൈനർമാർ തുടർച്ചയായ രണ്ടാം മാസവും 1 ദശലക്ഷം ടണ്ണിലധികം പാം ഓയിൽ ഇറക്കുമതി നടത്തിയതായും നാല് ഡീലർമാരില്‍‌ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

സസ്യ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ.

ഇന്തോനേഷ്യയിലും മലേഷ്യയിലും പാം ഓയിൽ സ്റ്റോക്കുകൾ കുറയ്ക്കാനും ബെഞ്ച്മാർക്ക് ഫ്യൂച്ചറുകളെ പിന്തുണയ്ക്കാനും ഇന്ത്യയുടെ ഉയര്‍ന്ന വാങ്ങല്‍ സഹായിക്കും.

സൊയാബീൻ ഓയിൽ ഫ്യൂച്ചറുകൾ ശക്തിപ്പെടുത്താനും സൂര്യകാന്തി എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ ചരക്കുകള്‍ കുറയ്ക്കാനും ഇന്ത്യയുടെ ഉയര്‍ന്ന വാങ്ങല്‍ സഹായിച്ചു.

2021-22 വിപണന വർഷത്തിൽ ഇന്ത്യയുടെ ശരാശരി പ്രതിമാസ ഭക്ഷ്യ എണ്ണ ഇറക്കുമതി 1.17 ദശലക്ഷം ടൺ ആയിരുന്നുവെന്നാണ് വ്യാവസായിക സംഘടനയായ സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) അറിയിക്കുന്നത്.

ജൂലൈയിൽ, ഇന്ത്യ 1.76 ദശലക്ഷം ടൺ ഇറക്കുമതി ചെയ്തു, ഇത് റെക്കോർഡ് ഉയർച്ചയായിരുന്നു. ഓഗസ്റ്റിലെ കണക്കുകള്‍ ഇതിനു മുകളിലെത്തുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.

ഡീലർമാരുടെ ശരാശരി കണക്കുകൾ പ്രകാരം പാമോയിൽ ഇറക്കുമതി ജൂലൈയിലെ 1.09 ദശലക്ഷം ടണ്ണിൽ നിന്ന് ഓഗസ്റ്റിൽ 1.12 ദശലക്ഷം ടണ്ണായി ഉയർന്നു.

ഓഗസ്റ്റ് മാസത്തെ സസ്യ എണ്ണ ഇറക്കുമതി സംബന്ധിച്ച ഡാറ്റ സെപ്റ്റംബർ പകുതിയോടെ എസ്ഇഎ പ്രസിദ്ധീകരിച്ചേക്കും.

X
Top