ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില കുറച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾ‌ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായില്ല. പുതുക്കിയ വില മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലയിൽ വീണ്ടും കുറവുണ്ടായത്.

എന്നാൽ ഏപ്രിലിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയിരുന്നു. ഏപ്രിൽ ഏഴിന് 14.2 കിലോ ഗ്യാസ് സിലിണ്ടർ വില 50 രൂപയാണ് കൂട്ടിയത്.

പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്.

അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി മാനദണ്ഡങ്ങള്‍, സപ്ലൈ ഡിമാന്‍ഡ് ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ എല്ലാ മാസവും വില പരിഷ്‌കരിക്കുന്നത്.

X
Top