ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾ

ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാതെ തൂക്കം കുറച്ച് കമ്പനികളുടെ പുതിയ തന്ത്രം

സംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോളതലത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം പ്രമുഖ എഫ്എംസിജി കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ജൂൺ പാദത്തിൽ തന്നെ പല കമ്പനികളും ഉൽപ്പന്നങ്ങൾക്ക് ശരാശരി 2 മുതൽ 5 ശതമാനം വരെ വില കൂട്ടിയിരുന്നു. എന്നാൽ നേരിട്ട് വില വർധിപ്പിക്കുന്നതിന് പകരം ഉൽപ്പന്നങ്ങളുടെ അളവോ തൂക്കമോ കുറയ്ക്കുന്ന ‘ഷ്രിങ്ക്ഫ്‌ലേഷൻ’ തന്ത്രമാണ് കമ്പനികൾ വ്യാപകമായി പരീക്ഷിക്കുന്നത്.

പാക്കറ്റിന്റെ വില കൂട്ടി ഉപഭോക്താക്കളെ അകറ്റാതെ തന്നെ ലാഭം നിലനിർത്താനാണ് ഈ മാർഗ്ഗം സ്വീകരിക്കുന്നത്. നാണയപ്പെരുപ്പം, ക്രൂഡ് ഓയിൽ വില, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ കമ്പനികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

എന്താണ് ‘ഷ്രിങ്ക്ഫ്‌ലേഷൻ’ തന്ത്രം?
5 രൂപ, 10 രൂപ പോലെയുള്ള ചെറിയ പായ്ക്കറ്റുകളുടെ വില പെട്ടെന്ന് വർധിപ്പിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും. ഇത് ഒഴിവാക്കാൻ വില കൂട്ടുന്നതിന് പകരം പായ്ക്കറ്റിലെ ഉൽപ്പന്നത്തിന്റെ അളവ് കുറയ്ക്കുന്ന തന്ത്രമാണ് കമ്പനികൾ പയറ്റുന്നത്.

ഉപഭോക്താക്കൾ മുൻപത്തെ അതേ തുക നൽകുമെങ്കിലും ലഭിക്കുന്ന സാധനത്തിന്റെ അളവ് കുറവായിരിക്കും. അതിനാൽ വരും ദിവസങ്ങളിൽ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങുമ്പോൾ വിലയോടൊപ്പം തൂക്കവും കൃത്യമായി ശ്രദ്ധിക്കേണ്ടി വരും.

പ്രമുഖ കമ്പനികളുടെ നീക്കങ്ങൾ
പഞ്ചസാര, പാം ഓയിൽ എന്നിവയുടെ വില ഉയർന്നുനിൽക്കുന്നതിനാൽ സെപ്റ്റംബർ പാദത്തിൽ 1.5 മുതൽ 2 ശതമാനം വരെ വില വർധനവിന് ബ്രിട്ടാനിയ തയ്യാറെടുക്കുന്നുണ്ട്. പ്രധാനമായും 5 രൂപയുടെയും 10 രൂപയുടെയും ബിസ്‌ക്കറ്റ് പായ്ക്കറ്റുകളുടെ അളവ് കുറയ്ക്കുന്ന രീതിയാകും ബ്രിട്ടാനിയ സ്വീകരിക്കുക.

സെപ്റ്റംബർ പാദത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവറും വിവിധ ഉൽപ്പന്നങ്ങളുടെ വില കൂട്ടിയേക്കും. കഴിഞ്ഞ ജൂൺ പാദത്തിൽ 2 മുതൽ 5 ശതമാനം വരെ വില വർധിപ്പിച്ച ഈ കമ്പനി, സെപ്റ്റംബർ പാദത്തിലും സമാനമായ രീതിയിൽ വില വർധന നടപ്പിലാക്കാനാണ് സാധ്യത.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് ഡാബറിന്റെ വിലയിരുത്തൽ. നാണയപ്പെരുപ്പം കാരണം വർദ്ധിച്ച ഈ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതരായിരിക്കുകയാണ്.

കഴിഞ്ഞ ജൂൺ പാദത്തിൽ ഏകദേശം 5 ശതമാനം വില വർധിപ്പിച്ച ഗോദ്റെജ് കൺസ്യൂമറും സെപ്റ്റംബർ പാദത്തിൽ സമാനമായ വില വർധനവ് നടപ്പിലാക്കിയേക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഉൽപ്പന്നങ്ങൾക്ക് ഇനിയും വില കൂട്ടേണ്ടി വരുമെന്ന് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സും സൂചന നൽകിയിട്ടുണ്ട്.

X
Top