ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ലാഭവീതമായി കമ്പനികള്‍ നിക്ഷേപകര്‍ക്ക് കൈമാറിയത് വന്‍തുക

ലാഭത്തില്‍ കാര്യമായ വർധനവുണ്ടായില്ലെങ്കിലും ലാഭവീതമായി കമ്പനികള്‍ നിക്ഷേപകർക്ക് കൈമാറിയത് വൻതുക. വിപണിയില്‍ ലിസ്റ്റ് ചെയ്ത മുൻനിര കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് ലക്ഷം കോടി രൂപയാണ് നല്‍കിയത്. 2023-24 വർഷത്തെ 4.52 കോടി രൂപയെ അപേക്ഷിച്ച്‌ 10.8 ശതമാനമാണ് വർധന.

ബിഎസ്‌ഇ 500, ബിഎസ്‌ഇ മിഡ്ക്യാപ്, ബിഎസ്‌ഇ സ്മോള്‍ ക്യാപ് സൂചികകളിലെ മുൻനിരയിലുള്ള 1,218 കമ്പനികളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. ഈ കമ്പനികളുടെ മൊത്തം അറ്റാദായം 16 ലക്ഷം കോടി രൂപയായിരുന്നു. മുൻവർഷമാകട്ടെ 15.21 ലക്ഷം കോടിയും. ആദായത്തിലെ വർധന 5.2 ശതമാനം മാത്രവുമായിരുന്നു.

ലാഭവീത അനുപാതം മുൻ സാമ്പത്തിക വർഷത്തെ 29.7 ശതമാനത്തെ അപേക്ഷിച്ച്‌ 31.3 ശതമാനമായി. എന്നിരുന്നാലും പത്ത് വർഷ ശരാശരിയായ 35 ശതമാനത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരി തിരികെ വാങ്ങുന്നതില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.

8,034 കോടി രൂപയാണ് കമ്പനികള്‍ ഇതിനായി ചെലവഴിച്ചത്. അതേസമയം, മുൻ സാമ്പത്തിക വർഷം 5.07 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികളായിരുന്നു തിരികെ വാങ്ങിയത്.

പത്ത് വർഷത്തിനിടെ കമ്പനികള്‍ ഓഹരി തിരികെ വാങ്ങല്‍, ലാഭവീതം എന്നിവ വഴി അറ്റാദായത്തിന്റെ 40 ശതമാനം നിക്ഷേപകർക്ക് കൈമാറിയിരുന്നു. ഐടി കമ്പനികള്‍ ഓഹരി തിരികെ വാങ്ങല്‍ തത്ക്കാലത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്.

കൂടുതല്‍ ലാഭവീതം നല്‍കാതെ പണം നീക്കിവെയ്ക്കാനും തുടങ്ങിയിട്ടുണ്ട്. മൂലധന ചെലവിനും ലാഭത്തിലെ കുറവ് മറികടക്കാനും മറ്റ് മേഖലകളിലെ കമ്പനികള്‍ മിച്ചംപിടിക്കാൻ തുടങ്ങിയിട്ടുണ്ട്.
തുടർച്ചയായി രണ്ടു വർഷവും ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ്(ടിസിഎസ്)ആണ് ഏറ്റവും കൂടുതല്‍ ലാഭവീതം നല്‍കിയത്.

2024-25 സാമ്പത്തിക വർഷത്തില്‍ 45,612 കോടി രുപ ഈയിനത്തില്‍ നിക്ഷേപകർക്ക് കൈമാറി. മുൻവർഷത്തെ അപേക്ഷിച്ച്‌ 72.6 ശതമാനം കൂടുതലാണിത്. അതേസമയം, 2023-24 സാമ്പത്തിക വർഷത്തില്‍നിന്ന് വ്യത്യസ്തമായി 2024-25 വർഷത്തില്‍ ഓഹരി തിരികെ വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചുമില്ല.

17,828 കോടി രൂപയാണ് ഇൻഫോസിസ് ലാഭവീതമായി നല്‍കിയത്. വേദാന്ത, എച്ച്‌ഡിഎഫ്സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഒഎൻജിസി, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവയാണ് കൂടുതല്‍ ലാഭവീതം നല്‍കിയ മുൻനിരയിലെ 10 കമ്പനികള്‍. 1.9 ലക്ഷം കോടി രൂപയാണ് ഈ കമ്പനികള്‍ ലാഭവീതമായി നല്‍കിയത്.

ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടിസിഎസ് 2025 ജനുവരിയില്‍ 10 രൂപ ഇടക്കാല ലാഭവീതവും 66 രൂപ പ്രത്യേക ലാഭവീതവും ഉള്‍പ്പടെ ഓഹരിയൊന്നിന് 76 രൂപ വീതരണം ചെയ്തിരുന്നു. അതിന് പുറമെയാണ് 30 രൂപയുടെ ഫൈനല്‍ ഡിവിഡന്റ് ജൂണില്‍ നല്‍കിയത്.

2024ലാകട്ടെ മൂന്നുതവണ ഡിവിഡന്റ് നല്‍കി. ജനുവരിയില്‍ 27 രൂപയും മെയ് മാസത്തില്‍ 28 രൂപയും ജൂലായിലും ഒക്ടോബറിലും 10 രൂപ വീതവുമാണ് നിക്ഷേപകർക്ക് കൈമാറിയത്.

X
Top