എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായം 31 ശതമാനം ഉയര്‍ത്തി കോള്‍ഗേറ്റ് പാമോലീവ്

ന്യൂഡല്‍ഹി: മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് കോള്‍ഗേറ്റ് പാമോലീവ് ഓഹരി വ്യാഴാഴ്ച 6 ശതമാനത്തോളം ഉയര്‍ന്നു. പ്രതീക്ഷകളെക്കാള്‍ ഉയര്‍ന്ന പ്രകടനമാണ് ഒന്നാംപാദത്തില്‍ കമ്പനി നടത്തിയത്. വരുമാനം 10.6 ശതമാനമുയര്‍ത്തി 1323.67 കോടി രൂപയാക്കിയ ടൂത്ത്‌പേസ്റ്റ് കമ്പനി ലാഭം 30.5 ശതമാനമുയര്‍ത്തി 273.7 കോടി രൂപയിലെത്തിച്ചു.

ടൂത്ത് പേസ്റ്റിന്റെ ആഭ്യന്തര വില്‍പന 12.3 ശതമാനമാണുയര്‍ന്നത്. അതേസമയം എംകെയ് ഗ്ലോബല്‍ കമ്പനി ഓഹരിയ്ക്ക് വില്‍പന റേറ്റിംഗാണ് നല്‍കുന്നത്. 1720 രൂപയാണ് ലക്ഷ്യവില.

ഓഹരി അമിത വാങ്ങല്‍ ഘട്ടത്തിലാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. സെന്‍ട്രം ബ്രോക്കിംഗിന്റെയും സമാന കാഴ്്ചപ്പാടാണ്. 1655 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള വാങ്ങല്‍ റേറ്റിംഗാണവരുടേത്.

നിലവിലെ വിലയേക്കാള്‍ 12 ശതമാനം കുറവാണ് ലക്ഷ്യവില. കഴിഞ്ഞ ആറ് മാസത്തില്‍ 37.81 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കോള്‍ഗേറ്റ് പാമോലീവിന്റേത്. നിഫ്റ്റി 50യെ മറികടന്ന പ്രകടനം.

ഈ കാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചിക 12.10 ശതമാനം നേട്ടമുണ്ടാക്കി.

X
Top