ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇടക്കാല ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് കോള്‍ഗേറ്റ് പാമോലിവ്

ന്യൂഡല്‍ഹി: ഒക്ടോബര്‍ 20 ന് രണ്ടാം പാദ പ്രവര്‍ത്തനഫലവും ലാഭവിഹിതമുണ്ടെങ്കില്‍ അതും പ്രഖ്യാപിക്കാനിരിക്കയാണ് കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ ലിമിറ്റഡ്. ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 1 നിശ്ചയിക്കാനും കമ്പനി തയ്യാറായി. ടൂത്ത്‌പേസ്റ്റ്, ടൂത്ത്പൗഡര്‍, ടൂത്ത് ബ്രഷ്, മൗത്ത് വാഷ്, മറ്റ് വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ/വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യന്‍ ഭവനങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ്.

സ്ഥിരമായി ലാഭവിഹിതം വിതരണം ചെയ്യുന്ന കമ്പനികളിലൊന്നാണ്. 5 വര്‍ഷം തുടര്‍ച്ചയായി ലാഭവിഹിത വിതരണം നടത്തി. 2001 ജൂലൈ മുതല്‍ ഇതുവരെ 57 ലാഭവിഹിതങ്ങളാണ് പ്രഖ്യാപിച്ചത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് രണ്ട് ഇടക്കാല ലാഭവിഹിതങ്ങളാണ് പ്രഖ്യാപിച്ചത്. 19 രൂപയുടേതും 21 രൂപയുടേതുമായിരുന്നു അവ. 2022 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 4000 ശതമാനം അഥവാ ഓഹരിയൊന്നിന് 40 രൂപ ലാഭവിഹിതമാണ് നല്‍കിയത്.

നിലവിലെ ഓഹരി വിലയായ 1,579.45 രൂപ വച്ച് നോക്കുമ്പോള്‍ 2.53 ശതമാനം ലാഭവിഹിത യീല്‍ഡ്.

X
Top