ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി കോള്‍ഗേറ്റ് പാമോലീവ്

ന്യൂഡല്‍ഹി: എഫ്എംസിജി പ്രമുഖരായ കോള്‍ഗേറ്റ് പാമോലിവ് മൂന്നാം പാദ അറ്റാദായത്തില്‍ കുറവ് രേഖപ്പെടുത്തി. 243.24 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.6 ശതമാനം താഴ്ച.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 252.33 കോടി രൂപ ആദായം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.വരുമാനം 0.9 ശതമാനം വാര്‍ഷിക വര്‍ധനവില്‍ 1281.21 കോടി രൂപയായിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പമാണ് പ്രകടനം മോശമാക്കിയത്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് ഉത്പാദന ചെലവ് ഉയര്‍ത്തി. ഇതോടെ ചെലവ് 3 ശതമാനം ഉയര്‍ന്ന് 9.75 ബില്യണ്‍ രൂപയായി. ഉത്പന്നത്തിന്റെ വില ഉയര്‍ത്തിയപ്പോള്‍ ഡിമാന്റ് ഇടിഞ്ഞു.

റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം വിലവര്‍ധന നേരിട്ട പാം ഓയില്‍, കൊക്കോ,ക്രൂഡ് ഓയില്‍ എന്നിവയാണ് ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കളായ കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍. റഫിനിറ്റീവിന്റെ ഐബിഇഎസ് ഡാറ്റ പ്രകാരം 2.66 ബില്യണ്‍ രൂപ അറ്റാദായമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. യു.എസ് ഉപഭോക്തൃ ഉത്പന്ന ഭീമന്റെ ഇന്ത്യന്‍ വിഭാഗമാണ് കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ.

X
Top