ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കയർ മേഖലയ്ക്ക് കരുത്തേകി കയർ കോൺക്ലേവ്

ആലപ്പുഴ: പ്രതിസന്ധിയിലായ കയർ മേഖലയ്ക്ക് കരുത്തേകാൻ കയർ കോൺക്ലേവ് നടത്തി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ കയർ വകുപ്പ് മന്ത്രി പി രാജീവ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. പാരമ്പര്യ രീതിയിൽ കയർ ഉത്പാദിപ്പിക്കുകയെന്ന് ഇപ്പോൾ എളുപ്പമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മേഖലയിൽ ക്ലസ്റ്റർ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഉത്പ്പാദന ചെലവ് കുറയ്ക്കാനാകും. ഇതിലൂടെ ഉത്പ്പാദനക്ഷമത വർധിപ്പിക്കുകയും തൊഴിലാളികൾക്ക് കൂടുതൽ വേതനം ലഭിക്കുകയും ചെയ്യും. മൊത്തം ഉത്പാദനം 26,274 ടണ്ണായി വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. വിവിധ ​ഗോഡൗണുകളിലായി കെട്ടിക്കിടന്നിരുന്ന കയറുകൾ വിറ്റഴിക്കുന്നതിലാണ് താൻ ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തരം നിരവധി നടപടികളിലൂടെയാണ് മേഖലയ്ക്ക് കരുത്തേകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സാമ്പത്തിക-സാമൂഹ്യ രം​ഗത്തിന്റെ അവിഭാജ്യ ഘടകമാണ് കയർ മേഖലയെന്ന് ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. പൂർണമായും യന്ത്രവത്കരിക്കുകയെന്നത് നമുക്ക് പ്രായോ​ഗികമല്ലെങ്കിലും എത്രയും വേ​ഗം നമ്മളാൽ കഴിയുംവിധം സാങ്കേതികവത്കരണത്തിലേക്ക് മാറണനെന്നും അദ്ദേഹം പറഞ്ഞു. ആ​ഗോള വിപണിയിൽ സ്വീകാര്യത വർധിപ്പിക്കാൻ പുത്തൻ ഡിസൈനുകളും വൈവിധ്യവത്കരണവും നടത്തിയതിന് വകുപ്പ് മന്ത്രി പി രാജീവിനെ അദ്ദേഹം പ്രശംസിച്ചു.

അതേസമയം, 2021 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ സർക്കാർ 440 കോടി രൂപ കയർ മേഖലയുടെ പുനരുജ്ജീവനത്തിനായി ചിലവഴിച്ചതായി മന്ത്രി പി രാജീവ് ചൂണ്ടിക്കാണിച്ചു. തൊഴിലാളികൾക്കായി ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കി. 2016–21 കാലയളവിൽ 98.29 കോടി രൂപയുടെ ഭൂവസ്ത്രം വിതരണം ചെയ്തപ്പോൾ 2021–25 കാലയളവിൽ 148 കോടി രൂപയുടെ കയർ ഭൂവസ്ത്രം വിതരണം ചെയ്യാനായി. വിപണന രംഗത്തും കയർ ഉത്പന്നങ്ങൾ വലിയ മുന്നേറ്റം രേഖപ്പെടുത്തി. ആമസോൺ, വാൾമാർട്ട്, കെ-ഷോപ്പി പോലുള്ള ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകളിലൂടെ ഉത്പന്നങ്ങൾ വിൽക്കാൻ തുടങ്ങി. രാജ്യത്തെ പ്രമുഖ ഗവേഷണ-ഡിസൈൻ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് ഡിസൈൻ പരിശീലനം നൽകി വൈവിധ്യമാർന്ന പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. പരമ്പരാഗത കയർ മേഖലയെ കൈപിടിച്ചുയർത്തുകയെന്നത് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രേഡ് യൂണിയൻ പ്രതിനിധികളും കയർ സഹകരണ സംഘം പ്രതിനിധികളും മന്ത്രിമാരും എംഎൽഎമാരും കോൺക്ലേവിന്റെ ഭാ​ഗമായി.

X
Top