ഇന്ത്യയുടെ വാഹന കയറ്റുമതിയില്‍ 22 ശതമാനത്തിന്റെ വര്‍ധന15,851 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയ്മുകള്‍ കണ്ടെത്തി ജിഎസ്ടി ഉദ്യോഗസ്ഥര്‍ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കോയിന്‍ഡിസിഎക്‌സിനെതിരെ സൈബര്‍ ആക്രമണം, 44 മില്യണ്‍ ഡോളര്‍ ചോര്‍ന്നു

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ഡിസിഎക്‌സ് സൈബര്‍ ആക്രമണത്തിനിരയായി. ഏകദേശം 44.2 മില്യണ്‍ ഡോളര്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തന അക്കൗണ്ടില്‍ നിന്നും നഷ്ടമായെന്നാണറിവ്. ലിക്വിഡിറ്റി പ്രൊവിഷനിംഗിനായി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ നിന്നാണ് പണം ചോര്‍ന്നത്.

വെബ്3 പ്രവര്‍ത്തനങ്ങള്‍ എക്‌സ്‌ചേഞ്ച് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ ഫണ്ടുകള്‍ സുരക്ഷിതമാണെന്നും ട്രേഡിംഗും പണം പിന്‍വലിക്കലും യഥേഷ്ടം തുടരുന്നുവെന്നും കോയിന്‍ഡിസിഎക്‌സ് സഹസ്ഥാപകനും സിഇഒയുമായ സുമിത് ഗുപ്ത അറിയിച്ചു.

ഉപഭോക്താക്കളുടെ ആസ്തികള്‍ സൂക്ഷിക്കുന്ന വാലറ്റുകളെ സൈബര്‍ ആക്രമണം ബാധിച്ചിട്ടില്ല. ആസ്തികള്‍ വീണ്ടെടുക്കുന്നതിനും തുടര്‍ന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിനും പങ്കാളികളുമായി കോയിന്‍ഡിസിഎക്‌സ് പ്രവര്‍ത്തിച്ചുവരികയാണ്.

രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീരക്‌സ് കഴിഞ്ഞവര്‍ഷം ഇതേ മാസത്തില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 234 മില്യണ്‍ ഡോളറാണ് അന്ന് ചോര്‍ന്നത്. സംഭവങ്ങള്‍ രാജ്യത്തെ ക്രിപ്‌റ്റോ വ്യവസായത്തിന് തിരിച്ചടിയാണ്. നിയന്ത്രണ ഏജന്‍സികള്‍ അതേസമയം ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

X
Top