കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

എൻകോറയെ ഏറ്റെടുക്കാൻ കോഫോർജ്; 20,000 കോടിയുടെ റെക്കാഡ് ഇടപാട്

ബംഗളൂരു: അമേരിക്കൻ ഡേറ്റ അനലിറ്റിക്‌സ്, ഡിജിറ്റല്‍ എൻജിനിയറിംഗ് കമ്പനിയായ എൻകോറയെ 2.39 ബില്യണ്‍ ഡോളറിന് (ഏകദേശം 20,000 കോടി രൂപ) ഏറ്റെടുക്കാൻ പ്രമുഖ ഇന്ത്യൻ ഐ.ടി സേവന ദാതാക്കളായ കോഫോർജ് ലിമിറ്റഡ് ഒരുങ്ങുന്നു. ഇന്ത്യൻ ഐ.ടി ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.

2018ല്‍ ഐ.ബി.എമ്മില്‍ നിന്ന് 7 സോഫ്റ്റ്‌വെയർ ഉത്പന്നങ്ങള്‍ 1.8 ബില്യണ്‍ ഡോളറിന് (16,170 കോടി രൂപ)എച്ച്‌.സി.എല്‍ ടെക്‌നോളജീസ് സ്വന്തമാക്കിയ റെക്കോർഡാണ് ഇതോടെ വഴിമാറുന്നത്.

കാലിഫോർണിയ ആസ്ഥാനമായ എൻകോറയ്ക്ക് കഴിഞ്ഞ വർഷം 516 മില്യണ്‍ ഡോളർ (4635 കോടി രൂപ) വരുമാനമുണ്ടായിരുന്നു. അഡ്വെന്റ് ഇന്റർനാഷണല്‍, വാർബർഗ് പിൻകസ് എന്നീ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഈ ലയനത്തോടെ കോഫോർജിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ 9,200 പേർ കൂടി വർദ്ധിക്കും. നിലവില്‍ 34,000 ജീവനക്കാരാണ് കമ്ബനിക്കുള്ളത്.

ഓഹരി കൈമാറ്റത്തിലൂടെയാണ് പ്രധാനമായും ഈ ഇടപാട് നടക്കുന്നത്. എൻകോറ ഓഹരി ഉടമകള്‍ക്ക് 1.89 ബില്യണ്‍ ഡോളർ (16,973 കോടി രൂപ)മൂല്യമുള്ള 9.38 കോടി ഓഹരികള്‍ കോഫോർജ് നല്‍കും.

ഇടപാട് പൂർത്തിയാകുന്നതോടെ എൻകോറ നിക്ഷേപകർക്ക് കോഫോർജില്‍ 20 ശതമാനം ഓഹരി പങ്കാളിത്തവും ബോർഡില്‍ 2 ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും ലഭിക്കും.

X
Top