
മുംബൈ: മികച്ച ഒന്നാംപാദ ഫലത്തിന്റെ മികവില്‍ കോഫീഡേ, ആസ്ട്രസെനീക്ക ഫാര്‍മ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. യഥാക്രമം 38.07 രൂപയിലും 8430.50 രൂപയിലുമാണ് ഓഹരികളുള്ളത്.
കോഫീഡേ എന്റര്‍പ്രൈസസ് ഒന്നാംപാദ ഫലങ്ങള്‍
കമ്പനി 28 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 11.5 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. വരുമാനം 4 ശതമാനം ഉയര്‍ന്ന് 269 കോടി രൂപയായി. എബിറ്റ അതേസമയം 5 ശതമാനം ഇടിഞ്ഞ് 41 കോടി രൂപയിലെത്തിയിട്ടുണ്ട്.
കമ്പനി ഓഹരി കഴിഞ്ഞ 5 ദിവസത്തില്‍ ഉയര്‍ന്നത് 8 ശതമാനത്തിലധികമാണ്. ആറ് മാസത്തെ നേട്ടം 82 ശതമാനം
ആസ്ട്രസെനീക്ക ഫാര്‍മ ഒന്നാംപാദ ഫലങ്ങള്‍
ആസ്ട്രസെനീക്ക 56 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. 12 കോടി രൂപ മുന്‍വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 526 കോടി രൂപ.