‘ഹോണസ്റ്റ് ടീ’ അവതരിപ്പിക്കുന്നതിലൂടെ റെഡി-ടു ഡ്രിങ്ക് ടീ ബിവറേജസ് വിഭാഗത്തിലേക്ക് കടക്കുകയാണെന്ന് കൊക്കകോള ഇന്ത്യ അറിയിച്ചു. കൊക്കകോള കമ്പനിയുടെ ഉപസ്ഥാപനമായ ഹോണസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രാൻഡ്.
ഉൽപ്പന്നത്തിനുള്ള ഓർഗാനിക് ഗ്രീൻ ടീ കൊൽക്കത്ത ആസ്ഥാനമായുള്ള ലക്‌സ്മി ടീ കോ പ്രൈവറ്റ് ലിമിറ്റഡിന്റെ മകൈബാരി ടീ എസ്റ്റേറ്റിൽ നിന്ന് വാങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിന്റെ (ബിജിബിഎസ്) ഏഴാം പതിപ്പിൽ ഇരു കമ്പനികളും തമ്മിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
ഉപഭോക്താക്കൾക്ക് വിശാലമായ പാനീയ ഓപ്ഷനുകൾ നൽകുകയെന്നതാണ് ലോഞ്ചിന്റെ പിന്നിലെ ആശയമെന്ന് കൊക്കകോള ഇന്ത്യയുടെയും സൗത്ത് വെസ്റ്റ് ഏഷ്യയുടെയും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഐസ്ഡ് ഗ്രീൻ ടീ ലെമൺ-തുളസി, മാംഗോ വേരിയന്റുകളിൽ ലഭ്യമാകൂമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.