ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകൾ കൂട്ടും

കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും.

നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ ഈ നീക്കം.

തിരുവനന്തപുരം-കാസര്‍കോട് (20634/20633) 16 കോച്ചില്‍നിന്ന് 20 കോച്ചായി വര്‍ധിപ്പിച്ചിരുന്നു. ആദ്യയാത്രയില്‍ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകള്‍). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്.

ഇന്ത്യയില്‍ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരം-മംഗളൂരു വണ്ടി നിറഞ്ഞോടുന്നത്.

ഇന്ത്യയിലെ 59 വന്ദേഭാരതുകളില്‍ മുഴുവന്‍ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍നിന്നുള്ള തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതുകള്‍ ഈ പട്ടികയില്‍ മുന്നിലാണ്.

മംഗളുരുവില്‍നിന്ന് രാവിലെ 6.25-ന് പുറപ്പെട്ട് ആലപ്പുഴ വഴി വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05-ന് പുറപ്പെടും. രാത്രി 12.40-ന് മംഗളൂരു സെന്‍ട്രലില്‍ എത്തും.

X
Top