ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

കെ ഫോൺ: 83% നിർമാണ ജോലികൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് 83% നിർമാണ ജോലികൾ പൂർത്തിയായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ ധനസമ്പാദനം, ഉപഭോക്താക്കൾക്കു സേവനം ലഭ്യമാക്കൽ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചിട്ടുണ്ട്.

കെ ഫോൺ കമ്പനിക്കു കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ ലൈസൻസും ഇന്റർനെറ്റ് പ്രൊവൈഡർ ലൈസൻസും ലഭ്യമായി. പദ്ധതിക്കായി ഇതുവരെ 476.41 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

X
Top