ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

സ്വിഗ്ഗി മുന്നേറ്റം തുടരുമെന്ന്‌ സിഎല്‍എസ്‌എ

മുംബൈ: ആഗോള ബ്രോക്കറജ്‌ ആയ സിഎല്‍എസ്‌എ സ്വിഗ്ഗിയെ തങ്ങള്‍ കവറേജ്‌ നല്‍കുന്ന ഓഹരികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന്‌ സ്വിഗ്ഗിയുടെ ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം ഉയര്‍ന്നു.

സ്വിഗ്ഗിയ്‌ക്ക്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗാണ്‌ സിഎല്‍എസ്‌എ നല്‍കിയിരിക്കുന്നത്‌. 708 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ സിഎല്‍എസ്‌ഇയുടെ നിഗമനം.

ഇതുവരെ അനലിസ്റ്റുകള്‍ ഈ ഓഹരിക്ക്‌ നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ടാര്‍ജറ്റ്‌ ആണിത്‌. സ്വിഗ്ഗിയ്‌ക്ക്‌ ശക്തമായ വളര്‍ച്ചയ്‌ക്കുള്ള ശേഷിയുണ്ടെന്ന്‌ സിഎല്‍എസ്‌എ വിലയിരുത്തുന്നു.

ഇന്ത്യയിലെ ക്വിക്ക്‌ കോമേഴ്‌സിന്റെ വളര്‍ച്ച സ്വിഗ്ഗിക്ക്‌ പുതിയ സാധ്യതകളാണ്‌ ഒരുക്കിയിരിക്കുന്നത്‌. 2026-27 ആകുമ്പോഴേക്കും ഇന്ത്യയിലെ ക്വിക്ക്‌ കോമേഴ്‌സ്‌ ബിസിനസ്‌ ആറിരട്ടി വളര്‍ച്ച കൈവരിക്കുമെന്നാണ്‌ സിഎല്‍എസ്‌എയുടെ നിഗമനം.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ സ്വിഗ്ഗിയുടെ വരുമാനം 30 ശതമാനം വളര്‍ച്ചയോടെ 3601.50 കോടി രൂപയിലെത്തി. മുന്‍ത്രൈമാസത്തെ അപേക്ഷിച്ച്‌ വരുമാനത്തിലെ വളര്‍ച്ച 11.77 ശതമാനമാണ്‌.

625.53 കോടി രൂപയാണ്‌ ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ സ്വിഗ്ഗിയുടെ നഷ്‌ടം. മുന്‍വര്‍ഷം സമാന കാലയളവില്‍ നഷ്‌ടം 611 കോടി രൂപയായിരുന്നു. അതേ സമയം നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്‌ടം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. 657 കോടി രൂപയായിരുന്നു കഴിഞ്ഞ ത്രൈമാസത്തിലെ നഷ്‌ടം.

സ്വിഗ്ഗി ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 567.90 രൂപയാണ്‌. ഡിസംബര്‍ 12ന്‌ രേഖപ്പെടുത്തിയ 576.7 രൂപയാണ്‌ ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന വില. ഐപിഒ വിലയായ 390 രൂപയില്‍ നിന്നും 45 ശതമാനമാണ്‌ ഈ ഓഹരി മുന്നേറിയത്‌.

നവംബര്‍ 13ന്‌ 420 രൂപയിലാണ്‌ സ്വിഗ്ഗി ലിസ്റ്റ്‌ ചെയ്‌തത്‌.

X
Top