ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇടിവ് നേരിട്ട് പ്രതിരോധ മേഖല ഓഹരി, ഔട്ട്‌പെര്‍ഫോം റേറ്റിംഗുമായി ബ്രോക്കറേജ്

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ തിരിച്ചടി നേരിട്ടു. 0.26 ശതമാനം ഇടിവ് നേരിട്ട് 388.25 രൂപയിലാണ് സ്റ്റോക്കുള്ളത്.

കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം ഉയര്‍ന്നിരുന്നു. അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് ഇടിഞ്ഞു.

400 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് സിഎല്‍എസ്എ ഓഹരിയ്ക്ക് നല്‍കുന്നത്. ബിഇഎല്‍ നേരിട്ടിരുന്ന ഓര്‍ഡര്‍ മാന്ദ്യം പഴങ്കഥയായെന്നും
പുതിയ ഓര്‍ഡറുകളില്‍ കമ്പനി 29 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബ്രോക്കറേജ് അഭിപ്രായപ്പെട്ടു. 7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓര്‍ഡറുകള്‍ നേടാന്‍ അടുത്ത 12 മാസത്തില്‍ ബിഇഎല്ലിനാകും. ഇത് നിലവിലെ ബാക്ക്ലോഗിന്റെ 84 ശതമാനത്തിന് തുല്യമാണ്.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രതിരോധ ഓര്‍ഡറുകള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് പ്രധാന ഘടകം. ഇത് ബിഇഎല്ലിന്റെ ഓര്‍ഡര്‍ ഇന്‍ഫ്‌ലോയില്‍ 44 ശതമാനം കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി.

കൂടാതെ, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇബിഐടിഡിഎ മാര്‍ജിന്‍ 576 ബേസിസ് പോയിന്റുകള്‍ വര്‍ദ്ധിച്ചു. ഇത് പ്രതീക്ഷിക്കപ്പെട്ട 27 ശതമാനത്തെ മറികടന്ന പ്രകടനമാണ്.

X
Top