അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ബ്രൂക്ക്ഫീല്‍ഡിന്റെ ക്ലീന്‍മാക്‌സ്, കെകെആര്‍ പിന്തുയുള്ള ഹീറോ ഫ്യൂച്ച്വര്‍ എനര്‍ജീസ് എന്നിവ ഐപിഒയ്ക്ക്

മുംബൈ: കെകെആറിന്റെ പിന്തുണയുള്ള ഹീറോ ഫ്യൂച്വര്‍ എനര്‍ജീസും ബ്രൂക്ക് ഫീല്‍ഡ് അസ്റ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ക്ലീന്‍മാക്‌സ് എന്‍വിറോ എനര്‍ജി സൊല്യൂഷനും ഐപിഒയ്്ക്ക് ഒരുങ്ങുന്നു. ഇരു കമ്പനികളും അടുത്തയാഴ്ച കരട് രേഖകള്‍ സമര്‍പ്പിക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ മുഞ്ചാല്‍ നേതൃത്വം നല്‍കുന്ന ഹീറോ ഗ്രൂപ്പിന്റെ റിന്യൂവബിള്‍ എനര്‍ജി വിഭാഗമാണ് ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ്.

ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ് 4000 കോടി രൂപയും ക്ലീന്‍മാക്‌സ് 5000 കോടി രൂപയും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ലീന്‍ എനര്‍ജി വിഭാഗത്തില്‍ നടക്കാനിരിക്കുന്ന 25,000 കോടി രൂപ ഐപിഒകളില്‍ ഇവ പ്രബലസ്ഥാനം അലങ്കരിക്കുന്നു.

ഇവ കൂടാതെ നിരവധി ക്ലീന്‍എനര്‍ജി കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറാകുന്നത്. ആവാദ ഗ്രൂപ്പ് 4000-5000 കോടി രൂപ സമാഹരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ബെംഗളൂരു ആസ്ഥാനമായ ഇമ്വീ 3000 കോടി രൂപയും കൊല്‍ക്കത്ത ആസ്ഥാനമായ ജൂപിറ്റര്‍ ഇന്റര്‍നാഷണല്‍ 2500-3000 കോടി രൂപയും മറ്റൊരു കൊല്‍ക്കത്ത കമ്പനിയായ വിക്രം സോളാര്‍ 1500 കോടി രൂപയും ഡല്‍ഹിയിലെ സാത്വിക്ക് ഗ്രീന്‍ എനര്‍ജി 1150 കോടി രൂപയും ഫുഡിയാമാ പവര്‍ സിസ്റ്റംസ് 700 കോടി രൂപയും പിഎംഇഎ സോളാര്‍ ടെക്ക് 600 കോടി രൂപയും സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു.

X
Top