മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

ക്ലീന്‍ മാക്‌സ്‌ എന്‍വിറോ എനര്‍ജി ഐപിഒ ഫെബ്രുവരി 23 മുതല്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലീന്‍മാക്‌സ്‌ എന്‍വിറോ എനര്‍ജി ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 23ന്‌ തുടങ്ങും. ഫെബ്രുവരി 25 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 1000-1053 രൂപയാണ്‌ ഇഷ്യു വില. 14 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഫെബ്രുവരി 26ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും.

മാര്‍ച്ച്‌ രണ്ടിന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. 3100 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. 1200 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1900 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.
ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 12,300 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 1125 കോടി രൂപ കടം തിരിച്ചടയ്‌ക്കുന്നതിനു വിനിയോഗിക്കും. 8078.1 കോടി രൂപയാണ്‌ കമ്പനിയുടെ മൊത്തം കടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.4 കോടി രൂപ ലാഭമാണ്‌ കമ്പനി കൈവരിച്ചത്‌. 2023-24ല്‍ 37.6 കോടി രൂപ നഷ്‌ടമാണ്‌ നേരിട്ടിരുന്നത്‌.

1495.7 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. 7.6 ശതമാനം വളര്‍ച്ചയാണ്‌ വരുമാനത്തിലുണ്ടായത്‌. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top