
മുംബൈ: സിറ്റിഗ്രൂപ്പിന്റെ ബ്രോക്കറേജ് വിഭാഗം ഇന്ത്യന്‍ ഓഹരികളുടെ റേറ്റിംഗ് ഓവര്‍വെയ്റ്റില്‍ നിന്നും ന്യൂട്രലാക്കി താഴ്ത്തി. അതേസമയം ചൈന, ദക്ഷിണ കൊറിയ വിപണികള്‍ക്ക് ‘ഓവര്‍വെയ്റ്റ്’ റേറ്റിംഗ് നല്‍കാനും ബ്രോക്കറേജ് തയ്യാറായിട്ടുണ്ട്. മെച്ചപ്പെട്ട വരുമാന സാധ്യതയും ന്യായമായ മൂല്യനിര്‍ണ്ണയവുമാണ് ഈ രാഷ്ട്രങ്ങളിലെ വിപണിയ്ക്കുള്ളതെന്ന് ബ്രോക്കറേജ് പറയുന്നു.
ഇന്ത്യയുടെ മാക്രോ സ്റ്റോറി മറ്റുരാഷ്ട്രങ്ങളേക്കാള്‍ മികച്ചതാണെങ്കിലും താരതമ്യേന ഉയര്‍ന്ന മൂല്യനിര്‍ണ്ണയങ്ങളുടെ പശ്ചാത്തലത്തില്‍ വിപണിയുടെ ഇപിഎസ് (ഏര്‍ണിംഗ് പര്‍ ഷെയര്‍) അസാധാരണമായി തോന്നുന്നില്ല. ഉയര്‍ന്ന താരിഫുകള്‍ നേരിടേണ്ടിവരുമ്പോഴും താരതമ്യേന മെച്ചപ്പെട്ട ഇപിഎസും ന്യായമായ മൂല്യനിര്‍ണ്ണയവുമാണ് അതേസമയം ദക്ഷിണ കൊറിയ, ചൈന വിപണികള്‍ക്കുള്ളത്.
ചൈനയുടെ ടെക് മേഖല നടപ്പ് വര്‍ഷത്തില്‍ 20 ശതമാനത്തിലധികം ഉയര്‍ന്ന കാര്യം ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ റേറ്റിംഗ് ഓവര്‍വെയ്റ്റിലേയ്ക്കുയര്‍ത്താന്‍ സിറ്റി ഫെബ്രുവരിയില്‍ തയ്യാറായിരുന്നു. 2025 മധ്യത്തോടെ നിഫ്റ്റി 26000 മറികടക്കുമെന്നായിരുന്നു നിഗമനം. ഇന്‍കം ടാക്‌സ് കുറച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിയും അടിസ്ഥാന സൗകര്യമേഖലയിലെ സര്‍ക്കാര്‍ വകയിരുത്തലും കേന്ദ്രബാങ്കിന്റെ നിരക്ക് വെട്ടിക്കുറയ്ക്കലും പരിഗണിച്ചായിരുന്നു ഇത്.
അതേസമയം താരിഫ് പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന പക്ഷം വിപണി കരുത്ത് തിരിച്ചുപിടിക്കുമെന്നാണ് ബ്രോക്കറേജ് കരുതുന്നത്.