ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അറ്റാദായം 10 ശതമാനം ഉയര്‍ത്തി സിപ്ല, പ്രതീക്ഷ നിറവേറ്റാനായില്ല

ന്യൂഡല്‍ഹി: മൂന്നാംപാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചപ്പോള്‍ അറ്റാദായത്തില്‍ വാര്‍ഷിക വര്‍ധനവ് വരുത്തിയിരിക്കയാണ് സിപ്ല. 801 കോടി രൂപയാണ് ഫാര്‍മ കമ്പനിയുടെ ഡിസംബര്‍ പാദ അറ്റാദായം. അതേസമയം 880 കോടി രൂപയായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്.

ഏകീകൃത വരുമാനം 6 ശതമാനമുയര്‍ന്ന് 5810 കോടി രൂപയായെങ്കിലും പ്രതീക്ഷ നിറവേറ്റിയില്ല. 6100 കോടി രൂപയായിരുന്നു അനുമാനം. എബിറ്റ 14.3 ശതമാനം ഉയര്‍ന്ന് 1407.56 കോടി രൂപയും മാര്‍ജിന്‍ 176 ബേസിസ് പോയിന്റ് ഉയര്‍ന്ന് 24.3 ശതമാനവുമാണ്.

അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് പ്രവര്‍ത്തനലാഭം ഉയര്‍ത്തി. ഈയിനത്തിലുള്ള ചെലവഴിക്കല്‍ 15 ശതമാനം താഴ്ന്ന് 1299.04 കോടി രൂപയാണ്. നികുതി 295.2 കോടി രൂപയില്‍ നിന്നും 410 കോടി രൂപയായി ഉയര്‍ന്നു.

സ്റ്റാന്റലോണ്‍ അറ്റാദായം 7.2 ശതമാനം താഴ്ന്ന് 678.52 കോടി രൂപയും വരുമാനം 0.4 ശതമാനമുയര്‍ന്ന് 3899.45 കോടി രൂപയുമാണ്. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവഴിച്ചത് 363 കോടി രൂപ.

ഈയിനത്തില്‍ വാര്‍ഷിക വര്‍ധനവ് 39 ശതമാനം.

X
Top