
മുംബൈ: സിപ്ല ലിമിറ്റഡ്, എലി ലില്ലി ആന്‍ഡ് കമ്പനി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായി ടിര്‍സെപറ്റൈഡ് വിതരണ, പ്രമോഷന്‍ കരാറില്‍ ഏര്‍പ്പെട്ടു. യുര്‍പീക്ക് എന്ന പുതിയ ബ്രാന്‍ഡ് നാമത്തിലാണ് സിപ്ല മരുന്ന് വിപണനം ചെയ്യുക.അതേസമയം മൗഞ്ചാരോ എന്ന പേരില്‍ മരുന്ന് വില്‍ക്കുന്നത് ലില്ലി തുടരും.
കരാര്‍ പ്രകാരം, മൗഞ്ചാരോയുടെ അതേ വിലയിലാകും യുര്‍പീക്കിനും..ടയര്‍-1 നഗരങ്ങള്‍ക്കപ്പുറത്തേക്ക് എത്തിച്ചേരാനും സെമി-അര്‍ബന്‍, ഗ്രാമീണ വിപണികളെ ലക്ഷ്യം വയ്ക്കാനുമാണ് സിപ്ലയുടെ ശ്രമം.
ടിര്‍സെപറ്റൈഡ്, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഫലപ്രദമാണ്. 2025 മാര്‍ച്ചില്‍ അവതരിപ്പിക്കപ്പെട്ട മൗഞ്ചാരോ മികച്ച തോതില്‍ വിറ്റഴിക്കപ്പെട്ടു. സെപ്തംബറോടെ 233 കോടി രൂപയുടെ വില്‍പന രേഖപ്പെടുത്തിയ മരുന്ന് ആ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മരുന്നായി.
ടിര്‍സെപറ്റൈഡിനായി ലില്ലി ഇന്ത്യയില്‍ നടത്തുന്ന ആദ്യ സഹകരണമാണിത്. സിപ്ലയുടെ വിശാലമായ വിതരണ ശൃംഖലയും സാന്നിധ്യവും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.






