എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

മെഡ്‌ലി ഫാർമയെ ഏറ്റെടുക്കാൻ മത്സരിച്ച് പ്രമുഖ ഫാർമ കമ്പനികൾ

മുംബൈ: പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സിപ്ല, കെകെആറിന്റെ ഉടമസ്ഥതയിലുള്ള ജെബി കെമിക്കൽസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവ ഏകദേശം 4,500 കോടി രൂപയുടെ ഇടപാടിൽ മെഡ്‌ലി ഫാർമസ്യൂട്ടിക്കൽസിനെ ഏറ്റെടുക്കുന്നതിനുള്ള മത്സരത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. 2-3 പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളിൽ നിന്നുള്ള ബിഡ്ഡുകൾ ഉൾപ്പെടെ മൊത്തം അര ഡസൻ ബിഡുകൾ മെഡ്‌ലിക്കായി ലഭിച്ചു.

എന്നിരുന്നാലും ഈ ഫാർമ പ്രമുഖർ ഉയർന്ന വില വാഗ്ദാനം ചെയ്തതായും. ഈ കുട്ടത്തിൽ സിപ്ലയാണ് ഏറ്റവും ഉയർന്ന ബിഡ് സമർപ്പിച്ചതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം സിപ്ല, മെഡ്‌ലി, ടോറന്റ്, ജെബി കെമിക്കൽസ് എന്നിവ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല. ഈ ഇടപാടിൽ കൊട്ടക് മഹീന്ദ്ര ക്യാപിറ്റലാണ് മെഡ്‌ലിയുടെ പ്രൊമോട്ടർമാരുടെ ഉപദേശകൻ.

1969-ൽ സ്ഥാപിതമായ മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് മെഡ്‌ലി ഫാർമസ്യൂട്ടിക്കൽസ്. കൂടാതെ ഇത് ഇന്ത്യയിലെ മികച്ച 40 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നാണ്. ഹെമാറ്റിനിക്സ്, ആൻറി അൾസറന്റുകൾ, ആൻറി ബാക്ടീരിയൽസ്, പെയിൻ മാനേജ്മെന്റ്, ഗൈനക്കോളജി & കാർഡിയോവാസ്കുലർ മരുന്നുകൾ എന്നി മേഖലകളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രികരിക്കുന്നത്.

X
Top