എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പ്രതീക്ഷകളെ മറികടന്ന പ്രകടനവുമായി സിപ്ല

മുംബൈ: ഇന്ത്യന്‍ ഫാര്‍മ ഭീമന്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1298 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.3 ശതമാനം കൂടുതല്‍.

നേരത്തെ അനലിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ പോളില്‍ 1208 കോടി രൂപ അറ്റാദായമാണ് പ്രവചിക്കപ്പെട്ടിരുന്നത്. മൊത്തം വരുമാനം 3.9 ശതമാനം ഉയര്‍ന്ന് 6957 കോടി രൂപ. ഇബിറ്റ 3.6 ശതമാനമുയര്‍ന്ന് 1778 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 25.6 ശതമാനമായി.

മറ്റ് വരുമാനങ്ങള്‍ 160 കോടി രൂപയില്‍ നിന്നും 258 കോടി രൂപയായി ഉയര്‍ന്നു. 3.08 ശതമാനം ഉയര്‍ന്ന് 1533.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

X
Top