ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

2025ല്‍ ഇന്ത്യ 6.4-6.7% വളര്‍ച്ച നേടുമെന്ന് സിഐഐ

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.4 ശതമാനത്തിനും 6.7 ശതമാനത്തിനും ഇടയില്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) പ്രവചനം.

ശക്തമായ ആഭ്യന്തര ഡിമാന്‍ഡാവും പ്രധാനമായും വളര്‍ച്ചയെ മുന്നോട്ടു നയിക്കുക. ചൈന, യുഎസ്, യുകെ, യൂറോപ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യം താരതമ്യേന ശക്തമായ നിലയിലാണെന്ന് സിഐഐ പ്രസിഡന്റായി ചുമതലയേറ്റ രാജീവ് മേമാനി പറഞ്ഞു.

അനുകൂലമായ മണ്‍സൂണ്‍, ആര്‍ബിഐ കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) വെട്ടിക്കുറച്ചതോടെ പണലഭ്യത വര്‍ദ്ധിച്ചത്, പലിശനിരക്കുകള്‍ കുറയ്‌ക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് പിന്തുണ നല്‍കുമെന്ന് സിഐഐ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം കേന്ദ്ര ബാങ്ക് സിആര്‍ആര്‍ 100 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ബാങ്കിംഗ് സംവിധാനത്തിലേക്ക് 2.5 ലക്ഷം കോടി രൂപ ഇതിലൂടെ അധികമായി എത്തി. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചതും വായ്പാ വളര്‍ച്ചയെ ഉത്തേജിപ്പിച്ചു.

ജിഎസ്ടി പരിഷ്‌കരിക്കണം
ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടന അഞ്ച് സ്ലാബുകളില്‍ നിന്ന് മൂന്നാക്കി പരിഷ്‌കരിക്കണമെന്ന് സിഐഐ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അവശ്യ വസ്തുക്കള്‍ക്ക് 5 ശതമാനം, ആഡംബര വസ്തുക്കള്‍ക്ക് 28 ശതമാനം, ബാക്കിയുള്ളവയ്‌ക്ക് ഏകീകൃതമായി 12-18 ശതമാനം എന്നിങ്ങനെ നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് വ്യവസായ സംഘടന ആവശ്യപ്പെട്ടു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഫ്‌ളോ മെച്ചപ്പെടുത്തുന്നതിനും അന്തര്‍സംസ്ഥാന സങ്കീര്‍ണതകള്‍ കുറയ്‌ക്കുന്നതിനും പെട്രോളിയം, വൈദ്യുതി, റിയല്‍ എസ്‌റ്റേറ്റ് എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും സിഐഐ ശുപാര്‍ശ ചെയ്തു.

X
Top