ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

സിയാൽ രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയും

കൊച്ചി: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുമായി സഹകരിച്ച്രാ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് ഇന്നും നാളെയുമായി നടക്കും.

സിയാൽ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും. സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ ഒൻപതരയ്ക്ക് വിഷയാവതരണത്തോടെ സമ്മിറ്റിനു തുടക്കമാകും. പത്ത് മണിക്ക് നടക്കുന്ന പാനൽ ചർച്ചയിൽ ടാരിഫ് ആൻഡ് ട്രേഡ് എഗ്രിമെന്‍റ്, റീഡിഫൈനിംഗ് ഗ്ലോബൽ ട്രേഡ് എന്ന വിഷയത്തിൽ ചർച്ച നടക്കും. 11 മണിക്ക് റോൾ ഓഫ് എയർ കാർഗോ ഇൻ ഡ്രൈവിംഗ് ഇന്ത്യാസ് ട്രേഡ് എന്ന വിഷയത്തിലും 12 മണിക്ക് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഓപ്പറേഷൻസ് എന്ന വിഷയത്തിലും പാനൽ ചർച്ചകൾ നടക്കും.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് റെഗുലേറ്ററി കംപ്ലയൻസ് ആൻഡ് ട്രേഡ് ഫെസിലിറ്റേഷൻ ഫോർ ഫാസ്റ്റർ കാർഗോ ഡെലിവറി എന്ന വിഷയത്തിലും വൈകിട്ട് മൂന്നിന് റീഡിഫൈനിംഗ് ദി റോൾ ഓഫ് ഇ കൊമേഴ്‌സ് പ്ലെയേഴ്‌സ് ആൻഡ് കൊറിയർ ഫ്രീറ്റ് ഏജൻസീസ് എന്ന വിഷയത്തിലും പാനൽ ചർച്ച നടക്കും.

നാളെ (ഫെബ്രുവരി 1) രാവിലെ 11.30 ന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.

X
Top