സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ചോയ്സ് ഇന്‍റര്‍നാഷണലിന് 21.3 കോടി രൂപയുടെ അറ്റാദായം

കൊച്ചി: പ്രമുഖ ധനകാര്യ സേവന കമ്പനിയായ ചോയിസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 21.3 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. നികുതിയും മറ്റ് ചെലവുകളും കിഴിക്കുന്നതിനുമുന്‍പുള്ള കമ്പനിയുടെ ലാഭം 37.6 കോടി രൂപയാണ്.

വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനം 77 ശതമാനം വര്‍ധിച്ച് 139.30 കോടി രൂപയായി. ചോയിസിന്‍റെ ബ്രോക്കിങ് ബിസിനസിലും ശക്തമായ വളര്‍ച്ച പ്രകടമായതായി കമ്പനി അറിയിച്ചു.

41,000 ഡീമാറ്റ് അക്കൗണ്ടുകളാണ് ആദ്യ പാദത്തില്‍ കൂട്ടിച്ചേര്‍ക്കാനായത്. ഇതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 7,21,000-ല്‍ എത്തി.

മ്യൂച്വല്‍ ഫണ്ട് ബിസിനസില്‍ കൈകാര്യ ആസ്തി 405.4 കോടി രൂപയാണ്. 28 ശതമാനമാണ് ഈ വിഭാഗത്തിലെ വളര്‍ച്ച. ചോയിസിന്‍റെ ഇന്‍ഷുറന്‍സ് ബ്രോക്കിങ് ബിസിനസിലും മികച്ച വളര്‍ച്ച നേടാനായി.

മൊത്തം പ്രീമിയം വരുമാനം 186 ശതമാനം വളര്‍ച്ചയോടെ 33.8 കോടി രൂപയിലെത്തി. 8,008 പോളിസികള്‍ ആദ്യ പാദത്തില്‍ വിറ്റു. പോളിസികളുടെ എണ്ണത്തില്‍ 106 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനായി 25 ഓളം ഇന്‍ഷുറന്‍സ് കമ്പനികളുമായും ചോയിസ് പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. ബാങ്കിതര ധനകാര്യ സേവന (എന്‍ബിഎഫ്സി) ബിസിനസിലും ചോയിസ് മികച്ച മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് എന്‍ബിഎഫ്സി ബിസിനസ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ 415.2 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. റീട്ടെയ്ല്‍ വിഭാഗത്തില്‍ മികച്ച വളര്‍ച്ച നേടുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ആദ്യ പാദത്തില്‍ 148.4 കോടി രൂപയുടെ റീട്ടെയ്ല്‍ വായ്പകള്‍ നേടാന്‍ കമ്പനിക്കായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് മികച്ച വര്‍ഷമായിരുന്നെന്നും വരും വര്‍ഷങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച നേടാന്‍ ഇത് പ്രോത്സാഹനമായതായും ചോയിസ് ഇന്‍റര്‍നാഷണല്‍ എം.ഡി. കമല്‍ പൊഡ്ഡാര്‍ പറഞ്ഞു.

പുതിയ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മെച്ചപ്പെട്ട തുടക്കം രേഖപ്പെടുത്താനായെന്നും ഇത് അടുത്ത വര്‍ഷത്തേക്കുള്ള അടിത്തറപാകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top