തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങള്‍, ഇന്ത്യയില്‍ എയര്‍പോഡുകള്‍ നിര്‍മ്മിക്കാനുള്ള ആപ്പിളിന്റെ പദ്ധതി അവതാളത്തില്‍

ന്യൂഡല്‍ഹി: അപൂര്‍വ ഭൗമ വസ്തുക്കളുടെ കയറ്റുമതിയ്ക്ക് ചൈന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ എയര്‍പോഡുകള്‍ നിര്‍മ്മിക്കാനുള്ള ആപ്പിളിന്റെ പദ്ധതി തടസ്സപ്പെട്ടു. കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് മണികണ്‍ട്രോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശ്‌നങ്ങള്‍ തുടരുന്ന പക്ഷം അത് തെലങ്കാനയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയുടെ മത്സരശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നിര്‍മ്മാണം വിയറ്റ്‌നാമിലെ വിതരണക്കാരായ ലക്സ്ഷെയറിന്റെയും ഗോര്‍ടെക്കിന്റെയും ഫാക്ടറികളിലേയ്ക്ക് നീങ്ങുമെന്നതിനാലാണ് ഇത്. ഡിസ്പ്രോസിയം, ടെര്‍ബിയം എന്നിവയുള്‍പ്പെടെ ഏഴ് അപൂര്‍വ എര്‍ത്ത് ധാതുക്കളുടെ കയറ്റുമതിയ്ക്കാണ് ചൈന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്. എയര്‍പോഡുകളിലെ കാന്തങ്ങളിലുപയോഗിക്കുന്ന പ്രധാന വസ്തുവാണ് ഡിസ്പ്രോസിയം.

കമ്പനി അധികൃതര്‍ പ്രശ്‌നം തെലങ്കാന സര്‍ക്കാറിന്റേയും കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റേയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡും പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രത്യാശയിലാണ് അവര്‍.

തിരിച്ചടി നേരിട്ടിട്ടും എയര്‍പോഡ്സ് ഉത്പാദനം പൂര്‍ണ്ണമായും നിലച്ചിട്ടില്ല. ആപ്പിളും ഫോക്സ്‌കോണും പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്തതിനാലാണ് ഇത്. അതേസമയം പ്രതിസന്ധി തുടരുന്ന പക്ഷം അത് ഫാക്ടറിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേയ്ക്കാം.

നേരത്തെ 300 ലധികം ചൈനീസ് എഞ്ചിനീയര്‍മാരേയും ടെക്‌നീഷ്യന്‍മാരേയും ഫോക്‌സ്‌കോണ്‍ ഇന്ത്യയിലെ അവരുടെ ഫാക്ടറികളില്‍ നിന്നും പിന്‍വലിച്ചിരുന്നു.

X
Top