ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ, ചൈനയെ മറികടന്നതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ഇതിനോടകം ചൈനയെ മറികടന്നിരിക്കാമെന്ന് നിഗമനം. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ (WPR) പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.3 കോടിയാണ്. ജനുവരി 17 ന് ചൈന പ്രഖ്യാപിച്ച 141.2 കോടിയേക്കാള്‍ കൂടുതലാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി.

ഡബ്ല്യുപിആര്‍ അനുസരിച്ച് ജനുവരി 18 വരെ ഇന്ത്യയിലെ ജനസംഖ്യ 142.3 കോടിയാണ്. അതില്‍ 50 ശതമാനവും 30 വയസിന് താഴെയുള്ളവരും. 2050 വരെ ഇന്ത്യയിലെ ജനസംഖ്യ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ വളര്‍ച്ചാതോത് 2023 തൊട്ട് ക്രമേണ കുറഞ്ഞുവരും. 2021 ന് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ഔദ്യോഗിക സെന്‍സസ്‌ കോവിഡ് മഹാമാരികാരണം നീട്ടിവച്ചിരുന്നു. രാജ്യത്തിന്റെ സൗജന്യ ഭക്ഷ്യ പദ്ധതി അതുകൊണ്ടുതന്നെ ഇപ്പോഴും 80 കോടി ജനങ്ങളിലേയ്ക്കാണ് എത്തുന്നത്.

ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുമാണ് ഇന്ത്യ. ധാന്യോത്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തര്‍. അരി, ഗോതമ്പ്, പഞ്ചസാര ഉത്പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും പഞ്ചസാര ഉപഭോഗത്തില്‍ ഒന്നാം സ്ഥാനവും വഹിക്കുന്നു.

അതേസമയം ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നു. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനവും സ്റ്റീല്‍,സ്വര്‍ണ്ണം ഉപഭോഗത്തില്‍ രണ്ടാം സ്ഥാനവുമുണ്ട്. മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യയ്ക്കുള്ളത്.

X
Top