8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ആഡംബര വാഹന കമ്പനിയായ ലക്സസിനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ഡംബര കാര് കമ്പനിയായ ലക്സസിനെ കേരളത്തില് നിക്ഷേപിക്കാന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവുമധികം കാറുകള് വില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും ഇവിടെ ഒരു വാഹന നിര്മാതാക്കള്ക്കും ഉത്പാദന യൂണിറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

കളമശ്ശേരി നിപ്പോണ് ടവറില് ആഡംബര കാര് കമ്പനിയായ ലക്സസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. നിപ്പോണ് ഗ്രൂപ്പാണ് ലക്സസിന്റെ ഷോറൂം കൊച്ചിയില് തുടങ്ങിയിരിക്കുന്നത്.

നിപ്പോണ് ഗ്രൂപ്പ് ചെയര്മാന് ബാബു മൂപ്പന്, ലക്സസ് ഇന്ത്യ പ്രസിഡന്റ് നവീന് സോണി, ലക്സസ് കൊച്ചി എം.ഡി. ആതിഫ് മൂപ്പന്,

നിപ്പോണ് ടൊയോട്ട ഡയറക്ടര്മാരായ മുഹമ്മദ് ഫര്സാദ്, നയീം ഷാഹുല് തുടങ്ങിയവര് സംബന്ധിച്ചു.

X
Top