
വാർത്താ ചാനലുകൾക്കിടയിലെ മത്സരം മൂന്ന് ചാനലുകളിലേക്ക് ഒതുങ്ങുകയാണ്. ഏഷ്യാനെറ്റ് ന്യൂസ്, ട്വൻറി ഫോർ, റിപ്പോർട്ടർ എന്നിവ ആദ്യ സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്. വിവിധ ബാൻഡുകളിൽ അവർ കയറിയും ഇറങ്ങിയും തുടരുന്നു. എന്റർടെയിൻമെന്റിൽ ഫ്‌ളവേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചു കയറി. ഇവിടെ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിന് മത്സരമില്ല. ഓണം ആഴ്ചയിലെ ബാർക് ട്രെൻഡ് അനാലിസിസ് ആണ് ഈ എപ്പിസോഡിൽ ടെലിവിഷൻ അനലിസ്റ്റ് പ്രകാശ് മേനോൻ നടത്തുന്നത്.






