ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

വായ്പ അഴിമതി: ചന്ദ കൊച്ചാറിനെ പിരിച്ചുവിട്ട നടപടി ശരിയെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ചന്ദ കൊച്ചാറിനെ വായ്പ അഴിമതിയെ തുടർന്ന് പിരിച്ചുവിട്ട നടപടിശരിയെന്ന് വിധിച്ച് മുംബൈ ഹൈക്കോടതി.

വിരമിക്കൽ കുടിശ്ശിക സംബന്ധിച്ച് ഐസിഐസിഐ ബാങ്കിനെതിരായി ചന്ദ കൊച്ചാർ നൽകിയ ഹർജിയിലാണ് വിധി. പിരിച്ചു വിടൽ സാധുതയുള്ളതാണെന്ന് വിധിച്ച കോടതി ചന്ദാ കൊച്ചാറിന് ഇടക്കാലാശ്വാസം നിഷേധിച്ചു. ജസ്റ്റിസ് ആർ ഐ ചഗ്ലയുടെ സിംഗിൾ ബെഞ്ചാണ് കൊച്ചാറിന്റെ പിരിച്ചുവിടൽ സാധുവാണെന്ന് വ്യക്തമാക്കിയത്.

വിരമിക്കൽ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഐസിഐസിഐ ബാങ്കിനെതിരെ കേസ് നൽകിയ ചന്ദാ കൊച്ചാറിന്റെ ഇടക്കാലാശ്വാസത്തിനായുള്ള ഹർജി തള്ളിയ കോടതി ഒപ്പം 2018-ൽ കൊച്ചാർ സ്വന്തമാക്കിയ ഐസിഐസിഐ ബാങ്കിന്റെ 6.90 ലക്ഷം ഓഹരികൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

2018 ഒക്‌ടോബർ 4ന് ബാങ്കിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അവർക്ക് ലഭിക്കേണ്ട ആനുകൂല്യത്തിനായി ഐസിഐസിഐ ബാങ്കിനെ സമീപിച്ചിരുന്നു.

ഐസിഐസിഐ ബാങ്കിനെതിരെ കൊച്ചാർ നൽകിയ ഹർജി സദുദ്ദേശത്തോടെ അല്ലെന്നും പിരിച്ചുവിടൽ അനിവാര്യമായിരുന്നെന്നും ജസ്റ്റിസ് ചഗ്ല പറഞ്ഞു. അതിനാൽ തന്നെ 6.90 ലക്ഷം ഓഹരികൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും ചന്ദാ കൊച്ചാറിനെ വിലക്കിയിരിക്കുകയാണ് എന്നും ഏതെങ്കിലും ഓഹരികളുമായി ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ, ആറാഴ്ചയ്ക്കുള്ളിൽ ചന്ദാ കൊച്ചാർ അത് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ വിപണി മൂല്യമനുസരിച്ച് ഏകദേശം 1,000 കോടി രൂപ ബാങ്ക് തനിക്ക് നൽകണമെന്ന് ചന്ദാ കൊച്ചാർ അവകാശപ്പെട്ടിരുന്നു. ബാങ്ക് കരാർ പ്രകാരമുള്ള പ്രതിബദ്ധതകൾ ലംഘിച്ചുവെന്നും ഇതിനകം വിരമിച്ച ഒരാളെ പിരിച്ചുവിടാൻ കഴിയില്ലെന്നും ചന്ദാ കൊച്ചാർ ആരോപിച്ചിരുന്നു.

X
Top