ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജിഎസ്ടിക്ക് മുമ്പുള്ള തീരുവ ഇളവ് തുടരാന്‍ കേന്ദ്രത്തിന് ബാധ്യതയില്ല: സുപ്രീം കോടതി

ന്യൂഡൽഹി: 2017ല്‍ കേന്ദ്ര ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമം നിലവില്‍ വന്നതിന് ശേഷം മുമ്പ് നിലനിന്നിരുന്ന 100 ശതമാനം എക്സൈസ് തീരുവ ഇളവ് നയം തുടരാന്‍ കേന്ദ്രത്തിന് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.

വ്യവസായവല്‍ക്കരണം കുറഞ്ഞ ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 2003 ലാണ് എക്സൈസ് തീരുവ ഇളവ് നയം കൊണ്ടു വന്നത്. 2003ല്‍ ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ക്ക് പുതിയ വ്യവസായ യൂണിറ്റുകളുടെ വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ച തീയതി മുതല്‍ പത്ത് വര്‍ഷത്തിലേക്ക് 100 ശതമാനം എക്സൈസ് തീരുവ ഇളവിന് അര്‍ഹതയുണ്ടെന്ന് വ്യവസ്ഥ ചെയ്തു.

യഥാക്രമം ഉത്തരാഖണ്ഡിലും സിക്കിമിലും പ്ലാന്റുകളുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെയും സണ്‍ ഫാര്‍മ ലബോറട്ടറീസിന്റെയും എക്സൈസ് തീരുവയിലെ 100 ശതമാനം ഇളവ് പുതിയ ജിഎസ്ടി വ്യവസ്ഥ പ്രകാരം 58 ശതമാനമായി കുറച്ചത് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലുകള്‍ തള്ളികൊണ്ടാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

എന്നിരുന്നാലും രണ്ട് കമ്പനികള്‍ക്കും അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജിഎസ്ടി കൗണ്‍സിലിനും പ്രാതിനിധ്യം നല്‍കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 2017 ജൂലൈ 1 വരെ ഹീറോ മോട്ടോകോര്‍പ്പും സണ്‍ ഫാര്‍മ ലബോറട്ടറീസും ഈ ഇളവ് പ്രയോജനപ്പെടുത്തി. അതിനുശേഷം ചരക്ക് സേവന നികുതി വ്യവസ്ഥ വന്നു. ഇതോടെ ഇത് ഇളവ് നിലവിലുള്ളതിന്റെ 58 ശതമാനമായി കുറയ്ക്കുകയായിരുന്നു.

X
Top