
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ 49 ശതമാനം വരെ ഓഹരികള്‍ വാങ്ങാന്‍ വിദേശ നിക്ഷേപകരെ അനുവദിച്ചേയ്ക്കും. ധനകാര്യ മന്ത്രാലയത്തിലേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേയും ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍ 12 പൊതുമേഖലാബാങ്കുകളാണുള്ളത്. ഇവയില്‍ 51 ശതമാനം വീതം ഓഹരി പങ്കാളിത്തം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നു.
ഈ പങ്കാളിത്തം അതേപടി തുടരും. ന്യൂനപക്ഷ ഓഹരികള്‍ നല്‍കുന്നതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാമെന്നും ബാങ്കുകളെ ശക്തിപ്പെടുത്താമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ വിദേശ താല്‍പര്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്.
ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എന്‍ബിഡി ആര്‍ബിഎല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരികള്‍ ഈയിടെ 3 ബില്യണ്‍ ഡോളറിന് വാങ്ങി. ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ നേടാന്‍ 1.6 ബില്യണ്‍ ഡോളറാണ് ഒഴുക്കിയത്. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ വലിയ അളവില്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് ഈ ഇടപാടുകള്‍ കാണിക്കുന്നു.
സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍, പൊതുമേഖലാ ബാങ്കുകളിലേക്ക് കൂടുതല്‍ വിദേശ പണം ഒഴുകുകയും അത് വഴി ഈ ബാങ്കുകള്‍ കൂടുതല്‍ ഫണ്ട് നേടുകയും ചെയ്യും. പദ്ധതി നടപ്പിലാകുന്നത് ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും തമ്മിലുള്ള ചര്‍ച്ചകളേയും ബാങ്കിംഗ് മേഖലയിലെ സ്വീകര്യതയേയും ആശ്രയിച്ചിരിക്കും.






