വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ഐടി ചട്ടം ഭേദഗതിചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം.

വിദ്വേഷം വളർത്തൽ, അശ്ലീലം, ആൾമാറാട്ടം, വ്യാജവാർത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയെപ്പറ്റി പരാതിലഭിച്ചാൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഭേദഗതിയിൽ വ്യവസ്ഥചെയ്യുന്നു.

ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാക്കുന്നതിനുള്ള വ്യവസ്ഥയും കഴിഞ്ഞദിവസം പ്രാബല്യത്തിൽവന്ന കേന്ദ്ര ഐ.ടി. ചട്ടഭേദഗതിയിലുണ്ട്.

X
Top