Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

2047 ഓടെ രാജ്യത്ത് ജിയോ ടാഗ് നടപ്പിലാക്കാന്‍ പദ്ധതി

ന്യൂഡൽഹി: ടെലികോം ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ടെലികോം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ജിയോ ടാഗ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

പ്രത്യേകിച്ചും അടിയന്തര സാഹചര്യങ്ങളില്‍ ഏകോപനം സുഗമമാക്കുകയാണ് ലക്ഷ്യം. ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിന്റെ മാപ്പിംഗ് രാജ്യത്തുടനീളം മറ്റ് വികസന പദ്ധതികള്‍ സ്ഥാപിക്കുന്നതിനും സഹായകമാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

2027 ഓടെ രാജ്യത്തുടനീളമുള്ള ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിന് പ്രവര്‍ത്തിച്ച് വരികയാണ്. ‘ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും എത്തിയിട്ടുണ്ടെങ്കിലും അത് മാപ്പ് ചെയ്തിട്ടില്ല.

ഇതുമൂലം ദുരന്ത സാഹചര്യങ്ങളില്‍ ഏകോപനത്തിലെ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നുണ്ട്. ജിയോ ടാഗ് ചെയ്തുകഴിഞ്ഞാല്‍, നെറ്റ് വര്‍ക്ക് തകരാറിലായത് എവിടെയാണെന്നു കണ്ടെത്താന്‍ എളുപ്പമാകും.

ദുരന്ത സാഹചര്യങ്ങളില്‍ ടെലികോം കമ്പനികള്‍ ഏകോപിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിടുകയും ചെയ്യുന്നുണ്ടെങ്കിലും, തകരാര്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതിനാല്‍ മാപ്പിംഗിലൂടെ ഇത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.

സരല്‍സഞ്ചര്‍ പോര്‍ട്ടലില്‍ മൊബൈല്‍ ടവറുകളുടെ വിശദാംശങ്ങള്‍ ടെലികോം വകുപ്പ് നല്‍കിയിട്ടുണ്ട്. 2047 ല്‍ വികസിത രാഷ്ട്രമെന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ടെലികോം ഇന്‍ഫ്രാസ്ട്രക്ചറിനെ ഒരു പ്രധാന ഘടകമായി സര്‍ക്കാര്‍ കാണുന്നുണ്ട്.

X
Top