അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്ഹി: ഒരു കോടിയിലധികം വരുന്ന കേന്ദ്രസര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ക്ഷാമബത്ത (ഡിയര്നെസ് അലവന്സ്) വര്ധിപ്പിച്ചേക്കും.

മൂന്നു ശതമാനമാണ് വര്ധിപ്പിക്കുകയെന്നാണ് സൂചന. ഇതോടെ ക്ഷാമബത്ത നിലവിലെ 42 ശതമാനത്തില് നിന്ന് മൂന്നു പോയിന്റ്സ് ഉയര്ന്ന് 45 ശതമാനമാകും.

എല്ലാ മാസവും ലേബര് ബ്യൂറോ പുറത്തിറക്കുന്ന ഏറ്റവും പുതിയ കണ്സ്യൂമര് പ്രൈസ് ഇന്ഡക്സ് ഫോര് ഇന്ഡസ്ട്രിയല് വര്ക്കേഴ്സി (സി.പി.ഐ.-ഐ.ഡബ്ല്യൂ.) നെ അടിസ്ഥാനപ്പെടുത്തിയാണ് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കുമുള്ള ക്ഷാമബത്ത കേന്ദ്രസര്ക്കാര് നിശ്ചയിക്കുന്നത്.

ഇതിന് മുന്പ് ക്ഷാമബത്ത പരിഷ്കരണം നടന്നത് 2023 മാര്ച്ച് 24-നായിരുന്നു. അത് 2023 ജനുവരി ഒന്ന് മുതല് മുന്കൂര് പ്രാബല്യത്തോടെ നടപ്പിലാക്കുകയും ചെയ്തു.

ഇത്തവണത്തേതിന് 2023 ജൂലായ് ഒന്നു മുതലാണ് പ്രാബല്യമുണ്ടാവുക.

X
Top