ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

എണ്ണ ഉത്പാദകരുടെ ലാഭത്തില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി കൂട്ടി

ഗോള വിപണിയിലെ അസംസ്കൃത എണ്ണവില വര്ധന കണക്കിലെടുത്ത് രാജ്യത്തെ എണ്ണ ഉത്പാദകരുടെ ലാഭത്തില് ഏര്പ്പെടുത്തിയ അധിക കയറ്റുമതി തീരുവ കൂട്ടി.

ഒഎന്ജിസി ഉള്പ്പടെയുള്ള കമ്പനികള് ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 9,500 രൂപയില് നിന്ന് 10,200 രൂപയായാണ് ഉയര്ത്തിയത്. നവംബര് 17 മുതലാണ് പ്രാബല്യം.

ഡീസല് കയറ്റുമതി നിരക്ക് ലിറ്ററിന് 13 രൂപയില് നിന്ന് 10.5ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഡീസല് നിരക്കില് ഒരു ലിറ്ററിന് 1.50 രൂപ റോഡ് ഇന്ഫ്രസ്ട്രെക്ചര് സെസും ഉള്പ്പെടുന്നുണ്ട്.

ആഗോള വിപണിയില് വിലകൂടുമ്പോള് രാജ്യത്തെ കമ്പനികള്ക്ക് ലഭിക്കുന്ന അധിക നേട്ടത്തിന്മേലാണ് പ്രത്യേക തീരുവ സര്ക്കാര് ഏര്പ്പെടുത്തിയത്. വില കുറയുന്നതിനനുസരിച്ച് നികുതി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

വ്യോമായന ഇന്ധന കയുറ്റുമതി നികുതി ലിറ്ററിന് അഞ്ചു രൂപതന്നെയായി തുടരും. രാജ്യത്തെ എണ്ണ ഉത്പാദകര് കയറ്റുമതിയിലൂടെ നേടുന്ന അധിക ലാഭം കണക്കിലെടുത്താണ് വിവിധ കാലയളവുകളില് നികുതി നിരക്കില് വ്യത്യാസം വരുത്തുന്നത്.

കഴിഞ്ഞ ജൂലായ് ഒന്നു മുതലാണ് കയറ്റുമതിക്ക് പ്രത്യേക നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്. തുടക്കത്തില് പെട്രോള് ലിറ്ററിന് ആറു രൂപയും വ്യോമയാന ഇന്ധനത്തിന് 13 രൂപയുമാണ് അധിക നികുതി ഏര്പ്പെടുത്തിയിരുന്നത്.

X
Top