മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

ഇന്ധന നികുതി കുറച്ചതിലൂടെ കേന്ദ്രത്തിന് നഷ്ടം ഒരു ലക്ഷം കോടി രൂപ: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് നികുതിയിലല്ല കുറവുവരുത്തിയത്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമില്ലെന്നും നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയില്‍ കുറവ് വരുത്തിയത്. എന്നാല്‍ അടുത്തകാലത്തായി കൂട്ടിയ വിലയ്ക്ക് ആനുപാതികമായ കുറവ് വരുത്തിയിട്ടില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടുത്തിടെ എക്സൈസ് നികുതിയായി വര്‍ധിപ്പിച്ച തുക മുഴുവനും കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നികുതിയിളവിന്റെ ബാധ്യത കേന്ദ്രസര്‍ക്കാരിന്റെ ചുമലിലാണെന്നും ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടായിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
അടിസ്ഥാന എക്സൈസ് തീരുവ, പ്രത്യേക അഡീഷണ്‍ എക്സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയെന്ന് മന്ത്രി വിശദീകരിച്ചു. ഇതില്‍ അടിസ്ഥാന എക്സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ളവ പങ്കുവെക്കാത്തതുമാണ്.
പെട്രോളിന് ലിറ്ററിന് കുറച്ച എട്ട് രൂപയും ഡീസലിന് കുറച്ച ആറ് രൂപയും പൂര്‍ണമായും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2021 നവംബറില്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചതും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ തന്നെയാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
അതിനാല്‍ തന്നെ രണ്ട് വട്ടമായി വരുത്തിയ നികുതിയിളവിന്റെ ബാധ്യതയും കേന്ദ്രത്തിന്റെ ചുമലിലാണ്. ഇന്നലത്തെ നികുതിയിളവ് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്. കഴിഞ്ഞ നവംബറിലെ നികുതിയിളവ് 1,20,000 കോടിയുടെ നഷ്ടമാണ് കേന്ദ്രത്തിനുണ്ടാക്കിയത്. ഈ രണ്ട് നികുതിയിളവിലൂടെ 2,20,000 കോടിയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

X
Top