ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മൈക്കല്‍ ദേബബ്രത പത്ര ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി തുടരും, കാലാവധി കേന്ദ്രം നീട്ടി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ പ്രവര്‍ത്തന കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. മൂന്ന് വര്‍ഷ കാലാവധി ജനുവരി 14 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്റ്‌മെന്റ് കമ്മിറ്റി, പത്രയെ വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നല്‍കി.

മോണിറ്ററി പോളിസി കമ്മിറ്റി അംഗമെന്ന നിലയിലും പത്ര ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് ആറംഗ പണനയ സമിതി. 4 ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐക്കുള്ളത്. മൈക്കല്‍ ദേബബ്രത പത്രയെക്കൂടാതെ എം കെ ജെയിന്‍, എം രാജേശ്വര റാവു, ടി റാബി ശങ്കര്‍ .

പണവിപണിയിലെ ചിലരുടെ ഏകപക്ഷീയ വിലനിര്‍ണയം പണനയം നടപ്പാകുന്നത് വൈകിപ്പിക്കുകയാണന്ന് ദേബബ്രത പത്ര നവംബറില്‍ പറഞ്ഞിരുന്നു. വാണിജ്യ പേപ്പറുകളും നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും മറ്റ് ഉപകരണങ്ങളും നയങ്ങളുടെ നടപ്പാക്കല്‍ വൈകിപ്പിക്കുന്നുണ്ടെങ്കിലും എന്‍ബിഎഫികളാണ് (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിംഗ് റേറ്റ്) ലോണുകള്‍ റിപ്പോ നിരക്ക് വര്‍ധനവിന്റെ ഫലം കുറയ്ക്കുന്നു.

X
Top