
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം നടപ്പുസാമ്പത്തികവർഷം (2022-23) ഏപ്രിൽ ഒന്നുമുതൽ സെപ്‌തംബർ എട്ടുവരെയുള്ള കാലയളവിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 35.5 ശതമാനം വർദ്ധിച്ച് 6.48 ലക്ഷം കോടി രൂപയിലെത്തി.
നികുതി റീഫണ്ടായി നൽകിയത് 1.19 ലക്ഷം കോടി രൂപയാണെന്നും 65.3 ശതമാനമാണ് വർദ്ധനയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
നടപ്പുവർഷം പ്രത്യക്ഷ നികുതിയിനത്തിൽ 14.20 ലക്ഷം കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിൽ 7.2 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയായും 7 ലക്ഷം കോടി രൂപ വ്യക്തിഗത ആദായനികുതി, സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതി എന്നിവയായും പ്രതീക്ഷിക്കുന്നു.