രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

കേന്ദ്രസര്‍ക്കാറിന്റെ വരുമാനത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് കമ്മി ഏപ്രിലില്‍ 74,846 കോടി രൂപയായി. മൊത്തം വര്‍ഷത്തെ അനുമാനത്തിന്റെ 4.5 ശതമാനമാണ് ഇത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
2023 സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി 16.61 ലക്ഷം കോടിയുടെയുടേതാണ്. അത് മൊത്തം ജിഡിപിയുടെ 6.4 ശതമാനം വരും. ഏപ്രില്‍ 2021 ല്‍ ബജറ്റി കമ്മി മൊത്തം ബജറ്റ് കമ്മിയുടെ 5.2 ശതമാനമായിരുന്നു.
കഴിഞ്ഞമാസത്തെ കേന്ദ്രസര്‍ക്കാറിന്റെ വരുമാനം (ഏപ്രില്‍,2022) 2 ലക്ഷം കോടി രൂപയായി. തൊട്ടുമുന്‍വര്‍ഷത്ത ഇതേ കാലയളവിനേക്കാള്‍ 35.1 ശതമാനം വര്‍ധനവ്. ഇതില്‍ നികുതി വരുമാനം 2.32 ലക്ഷം കോടി രൂപയാണ്. 2021 ഏപ്രിലിനേക്കാള്‍ 36.5 ശതമാനം കൂടുതല്‍.
അതേസമയം 2022 ഏപ്രിലിലുണ്ടായ വരുമാന വര്‍ധനവ് ഈവര്‍ഷം മുഴുവന്‍ തുടരാന്‍ സാധ്യതയില്ലെന്ന് കണക്കുകള്‍ പറയുന്നു. വിലകയറ്റം കുറക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് വരുമാനം കുറയുക. പെട്രോള്‍, ഡീസല്‍ തീരുവകള്‍ ഈമാസം സര്‍ക്കാര്‍ വെട്ടിചുരുക്കിയിരുന്നു.
പെട്രോള്‍ ഡീസല്‍ തീരുവ ലിറ്റിറിന് 8 രൂപയുണ്ടായിരുന്നത് 6 രൂപയാക്കിയാണ് സര്‍ക്കാര് കുറച്ചത്. ഇത് 1 ലക്ഷം കോടിയുടെ വരുമാനനഷ്ടമാണുണ്ടാക്കുക.

X
Top