ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

1.08 ലക്ഷം കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: വളം സബ്സിഡിക്കായി 1.08 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഏപ്രില്‍-സെപ്റ്റംബര്‍ ഖാരിഫ് സീസണിലേയ്ക്കാണ് ഇത്രയും തുകയുടെ സബ്സിഡി.ഇതില്‍ 70,000 കോടി രൂപ യൂറിയയ്ക്കും 38,000 കോടി രൂപ ഡൈ-അമോണിയം ഫോസ്ഫേറ്റിനുമാണ് (ഡിഎപി).

മൊത്തം സബ്സിഡി തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെങ്കിലും സാധാരണയേക്കാള്‍ കൂടുതലാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ സമാപനത്തില്‍ രാസവള മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 2023 സാമ്പത്തികവര്‍ഷത്തില്‍ സാഹചര്യം ഇതിലും മോശമായിരുന്നു. അതുകൊണ്ടാണ് ആവര്‍ഷം സബ്സിഡി വര്‍ദ്ധിപ്പിച്ചത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം കാരണമുണ്ടായ ആഗോള വിലകയറ്റം കര്‍ഷകരെ ബാധിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു, മന്ത്രി പറഞ്ഞു. ഏപ്രില്‍-സെപ്റ്റംബര്‍ ഖാരിഫ് സീസണിലെ വളം സബ്സിഡി 1.08 ലക്ഷം കോടി രൂപയായി കുറച്ചത് കര്‍ഷകരെ ബാധിക്കില്ല. അവര്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരില്ല.

ഖാരിഫ് സീസണില്‍ ഡിഎപി, മറ്റ് പി & കെ വളങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും.

X
Top