അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ സഹകരണബാങ്കുകൾ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ജില്ലാ സഹകരണബാങ്കുകളെ എല്ലാസംസ്ഥാനങ്ങളിലും നിര്ബന്ധമാക്കാന് കേന്ദ്രസര്ക്കാര് ഒരുങ്ങുന്നു. ഇത് ദേശീയ സഹകരണനയത്തിന്റെ ഭാഗമാക്കാന് നയരൂപവത്കരണസമിതി ശുപാര്ശ നല്കി.

ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണബാങ്കില് ലയിപ്പിച്ച് കേരളബാങ്കുണ്ടാക്കിയ കേരളത്തില് ഇത് പ്രതിസന്ധി സൃഷ്ടിക്കും.

മറ്റുപരിഗണനകളും നിയന്ത്രണങ്ങളുമില്ലാതെ പ്രാദേശികതലത്തില് സഹകരണസംഘങ്ങളിലൂടെ വായ്പ വിതരണം ചെയ്യാന് ജില്ലാ സഹകരണബാങ്കുകള്ക്ക് കഴിയുമെന്നാണ് സമിതിയുടെ വിലയിരുത്തല്.

ജില്ലാബാങ്കുകള് ഇടത്തട്ടുമാത്രമാണെന്നും പ്രാഥമികസംഘങ്ങള്ക്ക് ലഭിക്കുന്ന വായ്പയുടെ പലിശനിരക്ക് ഉയര്ത്തുന്ന ഒരു ഘടകമാണെന്നുമുള്പ്പെടെ വിലയിരുത്തിയാണ് സംസ്ഥാനത്ത് കേരള ബാങ്കുണ്ടാക്കിയത്. സഹകരണവായ്പാമേഖലയെ ശക്തിപ്പെടുത്തുമെന്നാണ് വാദം.

സംസ്ഥാന-ജില്ലാബാങ്കുകളെ ഒന്നിപ്പിച്ച കേരളത്തിന്റെ മാതൃക പഠിക്കാന് എട്ടുസംസ്ഥാനങ്ങളെത്തിയിരുന്നെങ്കിലും ഒരിടത്തും ഇതുവരെ നടപ്പാക്കിയില്ല.
മൂന്നുതട്ടിലുള്ള സഹകരണവായ്പഘടന, ജില്ലാസഹകരണബാങ്കുകളെ ഒഴിവാക്കി രണ്ടുതട്ടിലാക്കുന്നത് ഗുണകരമാണോയെന്ന് പഠിക്കാന് കേന്ദ്രസര്ക്കാര് സമിതിയെ നിയോഗിച്ചിരുന്നു.

നബാര്ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ചെയര്മാന്. റിസര്വ് ബാങ്ക് സെന്ട്രല് ബോര്ഡ് ഡയറക്ടര് സതീഷ് മറാട്ടെ അംഗമാണ്. അന്തിമറിപ്പോര്ട്ട് സമര്പ്പിക്കാനിരിക്കേയാണ് സഹകരണ കരടുനയത്തില് ശുപാര്ശ ഉള്പ്പെടുത്തിയത്.

നബാര്ഡുമായും റിസര്വ് ബാങ്കുമായും കൂടിയാലോചനകള് നടത്തി ജില്ലാബാങ്കുകള് എല്ലാ ജില്ലയിലും ഉറപ്പാക്കണമെന്നാണ് നിര്ദേശം. പ്രാഥമിക കാര്ഷിക വായ്പസംഘങ്ങളെ (കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്) ഒരുപഞ്ചായത്തിലെ അടിസ്ഥാന സേവനകേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ആവശ്യത്തിന് വായ്പാവിതരണം പ്രാദേശികതലത്തില് ലഭ്യമാക്കാന് ജില്ലാസഹകരണ ബാങ്കുകള്ക്കാണ് കഴിയുകയെന്നാണ് കരടുനയത്തില് പറയുന്നത്.

2003ലെ ദേശീയ സഹകരണ നയത്തിലാണ് കേന്ദ്രം മാറ്റം വരുത്തുന്നത്.

X
Top